കലോത്സവ നഗരിയില്‍ കഞ്ചാവ് വില്‍പന; ഒരാള്‍ പിടിയില്‍
Nov 25, 2017, 23:15 IST
ചെമ്മനാട്: (www.kasargodvartha.com 25/11/2017) സ്‌കൂള്‍ കലോത്സവ നഗരിയില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവിനെ പോലീസ് പിടികൂടി. കാസര്‍കോട് ടൗണ്‍ എസ് ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകൂട്ടവും പോലീസും ചേര്‍ന്നാണ് കഞ്ചാവ് വില്‍ക്കുന്ന യുവാവിനെ പിടികൂടിയത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
കലോത്സവ നഗരി കേന്ദ്രീകരിച്ച് ലഹരി വില്‍പന നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഇതുകൂടാതെ ലഹരിക്കെതിരെയുള്ള നാട്ടുകൂട്ടവും ജാഗ്രത പാലിച്ചുവരുന്നു. അതേസമയം കലോത്സവ നഗരിയിലെ നിയമപാലന കമ്മിറ്റി വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനവും പോലീസ് നല്‍കി. 27 മുതല്‍ 30 വരെ നൂറിലധികം പോലീസിനെയാണ് കലോത്സവ നഗരിയില്‍ വിന്യസിക്കുക. സ്‌റ്റേജ് ഒന്ന്, മൂന്ന്, ഏഴ്, എട്ട് എന്നിവയില്‍ ഓരോ എസ് ഐമാര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ്‌പോസ്റ്റ് സ്‌റ്റേജ് ഒന്നിന് സമീപം സജ്ജമാക്കും. സ്‌കൂളിന്റെ മെയിന്‍ഗേറ്റ്, മുണ്ടാങ്കുലം, ചളിയംകോട്, പരവനടുക്കം, പാര്‍ക്കിംഗ് ഏരിയ എന്നിവിടങ്ങളില്‍ എ എസ് ഐമാരുടെ നേതൃത്വത്തില്‍ പിക്കറ്റ് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തും.
പഴയ പ്രസ് ക്ലബ്ബ് ജംങ്ഷന്‍ മുതല്‍ മേല്‍പറമ്പ് വരെ ഒരു എസ് ഐയുടെ നേതൃത്വത്തില്‍ പോലീസ് പട്രോളിങും നടക്കും. ഒരു എസ് ഐയുടെ നേതൃത്വത്തില്‍ 10 പോലീസുകാരുടെ സംഘം വാഹനം സഹിതം സ്‌കൂള്‍ ഗെയ്റ്റിന് സമീപം മുഴുവന്‍ സമയവും ഉണ്ടാകും. ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം ഒരു എസ് ഐയുടെ നേതൃത്വത്തില്‍ 10 പോലീസുകാരുടെ സാന്നിധ്യവും ഉണ്ടാകും. മുണ്ടാങ്കുലം ജംങ്ഷന്‍, വൈ എം എ ഹാള്‍, കടവത്ത് റോഡ്, അംഗണ്‍വാടി, മുണ്ടാങ്കുലം റോഡ്, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാര്‍ക്കിങ് ഏരിയ, മണല്‍ റോഡ് എന്നിവിടങ്ങളില്‍ മുഴുവന്‍ സമയ ഫോട്ടോ പട്രോളിങും ഉണ്ടായിരിക്കും.
കലോത്സവ നഗരി മുഴുവനും മഫ്ടി പോലീസ് സ്‌ക്വാഡും ഉണ്ടാകും. കെ എസ് ടി പി റോഡ്, സബ് റോഡുകള്‍ എന്നിവയില്‍ ബൈക്ക് പട്രോളിങ്, ഫ്‌ളയിങ് സ്‌ക്വാഡ് എന്നിവയുടെ ജാഗ്രതയുണ്ടാകും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിലെ സ്റ്റാന്‍ഡ്‌ബൈ കലോത്സവ നഗരിയിലുണ്ടാകും. പരിശീലനം ലഭിച്ച സ്റ്റുഡന്റ് വളണ്ടിയര്‍മാര്‍, ക്ലബ്ബ് വളണ്ടിയര്‍മാര്‍, എസ് പി സി, എന്‍ സി സി, സ്‌കൗട്ട്, ഗൈഡ്‌സ് എന്നിവരുടെ സേവനയും മുഴുവന്‍ സമയവും ഉണ്ടാകുമെന്ന് കാസര്‍കോട് എസ് ഐ അജിത് കുമാര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Chemnad, Ganja, Kalolsavam, Crime, Accuse, Kasaragod, News, Police, Natives, Arrest.