കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയം; കഞ്ചാവ് പിടികൂടിയ കേസില്‍ ദമ്പതികളെയടക്കം മൂന്നു പേരെ കോടതി വെറുതെവിട്ടു
Feb 1, 2019, 17:59 IST
കാസര്‍കോട്: (www.kasargodvartha.com 01.02.2019) കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെ കഞ്ചാവ് പിടികൂടിയ കേസില്‍ അറസ്റ്റിലായ ദമ്പതികളെയടക്കം മൂന്നു പേരെ കോടതി വെറുതെവിട്ടു. പടന്ന സുഹറ മന്‍സിലില്‍ ടി റഫീഖ് (41), ഭാര്യ ഫാത്വിമ (34), ഇടുക്കി എന്‍ കെ പാടി പുഷ്പഗിരി കാമാട്ടി പൂവത്തിങ്കല്‍ സാബു (47) എന്നിവരെയാണ് കാസര്‍കോട് അഡീ. ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) വെറുതെവിട്ടത്.
2012 നവംബര്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ വെച്ച് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഫാത്വിമയുടെ കൈയ്യില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തുവെന്നാണ് കേസ്. 2 കിലോ 930 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഓട്ടോഡ്രൈവര്‍ പടന്ന അലക്കല്‍ നൂര്‍ മുഹമ്മദിനെ (32) മുഖ്യപ്രതിയായി ചേര്‍ത്താണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Keywords: Ganja case accused acquitted, Kasaragod, News, Ganja, Crime, Court, Case, Police, Enquiry, Kerala.

ഇയാള്‍ വിചാരണയ്ക്ക് ഹാജരായിരുന്നില്ല. ഭര്‍ത്താവ് റഫീഖ് മറ്റൊരാള്‍ക്ക് നല്‍കാനാണ് കഞ്ചാവ് തന്നെ ഏല്‍പിച്ചതെന്ന് ഫാത്വിമ പോലീസിന് മൊഴി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇടുക്കി സ്വദേശി സാബുവാണ് കഞ്ചാവ് എത്തിക്കുന്നതെന്നും നൂര്‍ മുഹമ്മദ് വഴിയാണ് കൈമാറിയിരുന്നതെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )