city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണല്‍ കടത്തും മാഫിയാ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സജീവം; കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന, രണ്ടര വര്‍ഷത്തിനിടെ കഞ്ചാവ് കടത്തിയതിന് പിടിയിലായത് 206 പേര്‍

കാസര്‍കോട്: (www.kasargodvartha.com 08/05/2017) അനധികൃത മണല്‍ കടത്തും, മറ്റു മാഫിയാ പ്രവര്‍ത്തനങ്ങളും തടയുന്നതിനു വേണ്ടി പോലീസ് നടപടി ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു. 2017 ല്‍ ഇതുവരെ മണല്‍ കടത്തുമായി ബന്ധപ്പെട്ട് 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 342 വാഹനങ്ങള്‍ കണ്ടുകെട്ടി. 285 പ്രതികളെ അറസ്റ്റ് ചെയ്തു. 2015 ല്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട് 457 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 431 വാഹനങ്ങള്‍ കണ്ടുകെട്ടുകയുമുണ്ടായി. 454 പ്രതികളെ അറസ്റ്റു ചെയ്തു. 2016 ല്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട് 388 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 392 വാഹനങ്ങള്‍ കണ്ടു കെട്ടി. 368 പ്രതികളെ അറസ്റ്റു ചെയ്തു.

കളവ് കേസുകളില്‍ 2017 ല്‍ ഇതുവരെ 68 കേസുകളിലായി 43 പ്രതികളെ അറസ്റ്റ് ചെയ്തു. 2015 ല്‍ 285 കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 113 പ്രതികളെ അറസ്റ്റു ചെയ്തു. 2016 ല്‍ 256 കളവ് കേസുകളില്‍ 152 പ്രതികളെ അറസ്റ്റു ചെയ്തു. കഴിഞ്ഞ വര്‍ഷം മുഴുവന്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 388 ആണെങ്കില്‍ ഈ വര്‍ഷം നാല് മാസം ആകുമ്പോള്‍ തന്നെ 350 കേസുകള്‍ പോലീസ് പിടിച്ചു കഴിഞ്ഞു. കൂടാതെ മണല്‍ കടത്ത് കേസുകളില്‍ പ്രതികളായിട്ടുള്ളവര്‍ക്കെതിരെ 107, കാപ്പ എന്നീ വകുപ്പുകള്‍ പ്രകാരം ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.

ശക്തമായ രീതിയില്‍ പോലീസ് ഇടപെടുന്നതുകൊണ്ട് മണല്‍ കടത്ത് വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടുന്നതായും പോലീസിനെ വെട്ടിച്ച് പോകുന്ന പ്രവണത കൂടിയതായും കാണുന്നു. ശനിയാഴ്ച നാല് ടോറസ് ലോറികള്‍ പിടികൂടിയിരുന്നു. ജില്ലയിലേക്ക് കഞ്ചാവ് ഭൂരിഭാഗവും വരുന്നത് ഒറീസ്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നും മടിക്കേരി, തലപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ കൂടിയാണ്. ജില്ലയില്‍ 2015 ല്‍ 53 കഞ്ചാവ് കേസുകളില്‍ 65 പ്രതികളെ അറസ്റ്റ് ചെയ്തു. 15.320 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 2016 ല്‍ 83 കഞ്ചാവ് കേസുകളില്‍ 127 പ്രതികളെ അറസ്റ്റ് ചെയ്തു. 138.843 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 2017 ല്‍ ഇതുവരെയായി 11 കഞ്ചാവ് കേസുകളില്‍ 14 പ്രതികളെ അറസ്റ്റ് ചെയ്തു. 13.553 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഓപ്പറേഷന്‍ ബ്‌ളൂലൈറ്റ് പദ്ധതി പ്രകാരം പോലീസിന് ധാരാളം വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജില്ലയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണ്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പെടുന്നവരെ കുറിച്ച് ഓപ്പറേഷന്‍ ബ്‌ളൂ ലൈറ്റ് 9497975812 വാട്‌സ് നമ്പറില്‍ അറിയിക്കണമെന്നും അത് രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

മണല്‍ കടത്തും മാഫിയാ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സജീവം; കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന, രണ്ടര വര്‍ഷത്തിനിടെ കഞ്ചാവ് കടത്തിയതിന് പിടിയിലായത് 206 പേര്‍

Keywords : Kasaragod, Sand, Police, Investigation, Ganja, Featured, Crime, Mafia, District Police Chief, KG Simon, Ganja case: 206 arrested with in two and half year. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia