Assault | ബൈകുകളിലെത്തിയ സംഘം 3 യുവാക്കളെ ക്രൂരമായി അക്രമിച്ചതായി പരാതി; 5 പേർക്കെതിരെ കേസെടുത്ത് പൊലീസ്

● രക്ഷിത് ഷെട്ടി, ഹർഷിത്, അജേഷ് എന്നിവർക്കാണ് പരിക്കേറ്റത്
● സുനിൽ, ഹരീഷ്, വിച്ചു, ആദിഷ്, വിജിത് ഷെട്ടി എന്നിവർക്കെതിരെയാണ് കേസ്
കാസർകോട്: (KasargodVartha) യുവാക്കളെ ക്രൂരമായി ആക്രമിച്ചുവെന്ന പരാതിയിൽ അഞ്ചുപേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി രാത്രി 10 മണിയോടെ മന്നിപ്പാടി ഡി എസ് സി മൈതാനത്തിന് സമീപമാണ് സംഭവം നടന്നത്. കുഡ്‌ലു, മന്നിപ്പാടിയിലെ രക്ഷിത് ഷെട്ടി (18), ഹർഷിത്, അജേഷ് എന്നിവരെ അക്രമിച്ചതായാണ് പരാതി.
രക്ഷിത് ഷെട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സുനിൽ, ഹരീഷ്, വിച്ചു, ആദിഷ്, വിജിത് ഷെട്ടി എന്നിവർക്കെതിരെയാണ് നരഹത്യ അടക്കം ബി എൻ എസ് നിയമത്തിലെ 189(2), 191(2), 191(3), 126(2), 115(2), 118(1), 110, 190 വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഇവർ ബുള്ളറ്റിലും രണ്ട് ബൈകുകളിലുമായി എത്തി യുവാക്കളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
രക്ഷിത് ഷെട്ടിയെ വയറിന് അടക്കം മർദിക്കുകയും ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച സഹോദരൻ ഹർഷിതിനെ മർദിച്ചും അജേഷിൻ്റെ കണ്ണിൽ പഞ്ച് ചെയ്തും മറ്റും പരിക്കേൽപ്പിച്ചുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഒരു മാസം മുൻപ് ക്ലബിനടുത്ത് വെച്ചുണ്ടായ അടിപിടിയുടെ വിരോധമാണ് ആക്രമണത്തിന് കാരണമെന്നും പരാതിയിൽ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
A gang on bikes brutally assaulted three youths in Kasargod. The police have filed a case against five individuals under serious charges, and an investigation is underway.
#Kasargod #Assault #PoliceCase #YouthAttack #KasargodNews #Crime