city-gold-ad-for-blogger

Gambling Arrest | 'പശു ഫാമിൻ്റെ മറവിൽ ചൂതാട്ടം'; അര ലക്ഷം രൂപയുമായി സംഘം പിടിയിൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com) പശു ഫാമിൻ്റെ മറവിൽ ചൂതാട്ടം നടത്തിവന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി പൊലീസ്. മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അബ്ദുർ റഹ്‌മാൻ (60), മോഹനൻ (46), സെയ്ദലവി (61) എന്നിവരെയാണ് രാത്രി കാല പട്രോളിംഗിനിടെ ഹൊസ്ദുർഗ് എസ്ഐ കെപി സതീഷ് കുമാർ, വെള്ളരിക്കുണ്ട് എസ്ഐ എംപി വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ പിടികൂടിയത്.
                   
Gambling Arrest | 'പശു ഫാമിൻ്റെ മറവിൽ ചൂതാട്ടം'; അര ലക്ഷം രൂപയുമായി സംഘം പിടിയിൽ

പശു ഫാമിൻ്റെ ഷെഡിലാണ് പണം വെച്ച് ചൂതാട്ടം നടത്തിവന്നതെന്ന് പൊലീസ് അറിയിച്ചു. ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് സംഘം അറസ്റ്റിലായത്. ഇവരിൽ നിന്ന് 55,000 രൂപയും പൊലീസ് പിടിച്ചെടുത്തു.

റെയ്ഡിൽ ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അബൂബകർ കല്ലായി, സിവിൽ പൊലീസ് ഓഫീസർമാരായ കെ വി ദിനേഷ്, എം വി നികേഷ്, വെള്ളരിക്കുണ്ട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി കെ രജിത്, ഡ്രൈവർ മജീദ് എന്നിവരും ഉണ്ടായിരുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Vellarikundu, Crime, Gambling, Arrested, Police, Police-Raid, Gambling; gang arrested with half lakh of rupees.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia