city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Online Fraud | 'ഡോക്ടറെ പറ്റിച്ച് കൈക്കലാക്കിയത് 2.23 കോടി രൂപ; കേരളത്തിന് അകത്തും പുറത്തും നിരവധി കേസുകൾ'; ഒടുവിൽ ഓൺലൈൻ തട്ടിപ്പ് വീരൻ കാസർകോട് പൊലീസിന്റെ പിടിയിൽ

 Mohammed Noushad, online fraudster, arrested by Kasaragod police.
Photo: Kumar Kasaragod

● ടെലിഗ്രാം വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
● പ്രതിക്ക് ഉത്തരേന്ത്യൻ സൈബർ തട്ടിപ്പു സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് .
● കാസർകോട് സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്.

കാസർകോട്: (KasargodVartha) കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓൺലൈൻ തട്ടിപ്പു കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി ഒടുവിൽ കാസർകോട് പൊലീസിന്റെ പിടിയിലായി. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് നൗശാദ് (45) ആണ് അറസ്റ്റിലായത്. ഡോക്ടറെ ടെലിഗ്രാം വഴിയും ഫോൺ വഴിയും ബന്ധപ്പെട്ട് പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് 2,23,949,93 രൂപ തട്ടിയെടുത്തുവെന്ന കാസർകോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രണ്ട് കോടിയിലധികം രൂപയുടെ തട്ടിപ്പുകേസ് ആയതിനാൽ ജില്ല ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷണം നടത്തിയിരുന്നത്. മുഹമ്മദ് നൗശാദ് കേരളത്തിൽ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ടെലിഗ്രാം വഴി ഓൺലൈൻ ട്രേഡിങ്ങിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്താണ് ഇയാൾ ഇരകളെ വീഴ്ത്തുന്നത്. എറണാകുളം ഇൻഫോപാർക് പൊലീസ് സ്റ്റേഷനിൽ 2024ൽ മുംബൈ പൊലീസ് ചമഞ്ഞു വീഡിയോ കോൾ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലും ഇയാൾ അന്വേഷണം നേരിടുന്നുണ്ട്.

കൂടാതെ പയ്യന്നുർ പൊലീസ് സ്റ്റേഷനിൽ രണ്ട് സമാന കേസുകളിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ പെരിങ്ങോം, കാസർകോട്, കുമ്പള പൊലീസ് സ്റ്റേഷനുകളിലും പണം തട്ടിപ്പ് കേസിൽ പ്രതിയാണ്. മുഹമ്മദ് നൗശാദിന് ഉത്തരേന്ത്യൻ സൈബർ തട്ടിപ്പു സംഘവുമായി ബന്ധമുണ്ടെന്നും ഇയാൾ മറ്റു രാജ്യങ്ങൾ കേന്ദ്രീകരിച്ചും ഓൺലൈൻ തട്ടിപ്പ് നടത്തുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

ഇയാൾ കേരളത്തിലും പുറത്തുമായി മുങ്ങി നടക്കുകയായിരുന്നു. കാസർകോട് സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ ആയിരുന്ന പ്രതിയെ ബുധനാഴ്ച ഉച്ചയ്ക്ക് മാങ്ങാട് വെച്ചാണ് പിടികൂടിയത്. കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശ പ്രകാരം ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി ഉത്തംദാസിന്റെ മേൽനോട്ടത്തിൽ കാസർകോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ് ഐ ശ്രീദാസ് എംവി, എഎസ്ഐമാരായ പ്രശാന്ത് കെ, രഞ്ജിത് കുമാർ പി കെ, എസ് സി പി ഒ നാരായണൻ എം, ദിലീഷ് എം എന്നിവടങ്ങിയ സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

A notorious online fraudster, accused in several cases across Kerala and other states, has been arrested by the Kasaragod police. The accused, Mohammed Noushad, swindled a doctor out of Rs 2.23 crore by offering a part-time job through Telegram and phone calls. He has been involved in numerous fraud cases in Kerala, luring victims with promises of high profits through online trading on Telegram.

#OnlineFraud #CyberCrime #KeralaPolice #FraudsterArrested #Kasaragod #TelegramScam

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia