Murder | ‘ജയിലിൽ പോയാൽ എല്ലാം ശരിയാകും’ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിയുടെ വാക്കുകൾ അന്വേഷണത്തിൽ

● പ്രതി സവാദിൻ്റെ പത്വാടിയിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.
● സുരേഷിനെ കൊലപ്പെടുത്താൻ സവാദ് നേരത്തേ പദ്ധതിയിട്ടിരുന്നോ എന്നും പൊലീസ് സംശയിക്കുന്നു.
● കൊല്ലം സ്വദേശിയായ സുരേഷ് പയ്യന്നൂർ അന്നൂരിൽ വിവാഹം കഴിച്ച് താമസിക്കുകയാണ്.
● ഉപ്പളമത്സ്യ മാർക്കറ്റിന് സമീപത്തെ നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിലെ വാച്ച്മാനായും സുരേഷ് ജോലിചെയ്തു വന്നിരുന്നു.
ഉപ്പള: (KasargodVartha) വാർപ്പ് മേസ്ത്രിയും നിർമ്മാണം നടക്കുന്ന കെട്ടിടത്തിൻ്റെ വാച്ച്മാനുമായിരുന്ന കൊല്ലം സ്വദേശി സുരേഷിനെ (45) കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്കായി കർണാടകയിലും പൊലീസ് തിരച്ചിൽ തുടങ്ങി. പ്രതി സവാദിൻ്റെ പത്വാടിയിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.
‘എനിക്ക് ഭക്ഷണം ഒന്നും ശരിയാകുന്നില്ല, ജയിലിൽ പോയിരുന്നുവെങ്കിൽ കാര്യങ്ങൾ കുശാലാകുമായിരുന്നു’ എന്ന് കൊല്ലപാതകത്തിന് മുമ്പ് സവാദ് പലരോടും പറഞ്ഞിരുന്നതായി സൂചനയുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സുരേഷിനെ കൊലപ്പെടുത്താൻ സവാദ് നേരത്തേ പദ്ധതിയിട്ടിരുന്നോ എന്നും പൊലീസ് സംശയിക്കുന്നു.
കൊല്ലം സ്വദേശിയായ സുരേഷ് പയ്യന്നൂർ അന്നൂരിൽ വിവാഹം കഴിച്ച് താമസിക്കുകയാണ്. ജോലി ആവശ്യർത്ഥം ഉപ്പളയിലെത്തിയ സുരേഷ് ഇടയ്ക്കിടെ മാത്രമേ പയ്യന്നൂരിലേക്ക് പോകാറുള്ളു. ഉപ്പളമത്സ്യ മാർക്കറ്റിന് സമീപത്തെ നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിലെ വാച്ച്മാനായും സുരേഷ് ജോലിചെയ്തു വന്നിരുന്നു. രാത്രി സുരേഷും സവാദും ഈ കെട്ടിടത്തിന് സമീപം വെച്ച് മദ്യപിക്കാറുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
നെഞ്ചിന് തൊട്ടു താഴെയായി വയറിനേറ്റ കുത്താണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം. കുത്തേറ്റ് വീണ സുരേഷിൻ്റെ നിലവിളി കേട്ടെത്തിയവരാണ് ഇയാളെ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാൽ ഉടൻ തന്നെ മംഗളുരു വെൻ്റ് ലോക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കൊലയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂപ് കുമാർ പറഞ്ഞു.
പ്രതിയായ സവാദിന്റെ പേരിൽ ആംബുലൻസ് മോഷണം അടക്കം ഏതാനും കേസുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതി സവാദ് (24) വീട്ടിൽ പോകാതെ കറങ്ങി നടക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് കൊലപാതകം നടന്നത്. ഈ സമയം ഇരുവരും ലഹരി ഉപയോഗിച്ചിരുന്നുവെന്നും ഇതിനിടയിൽ ഉണ്ടായ വാക്കു തർക്കത്തിനിടയിൽ സുരേഷിന്റെ വയറ്റിലേക്ക് സവാദ് കുത്തുകയായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിനു ശേഷം സവാദ് ഒളിവിൽ പോയിരിക്കുകയാണ്.
പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സവാദിനെ കണ്ടെത്തിയാൽ മാത്രമേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളുവെന്നും പൊലീസ് പറയുന്നു. ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം കാസർകോട് ഡിവൈഎസ്പി സി കെ സുനിൽകുമാറിൻ്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം പ്രതി സവാദിനായി തെരച്ചിൽ നടത്തുന്നു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
A murder case in Uplla where Suresh was killed by Savad. Police are investigating Savad’s disappearance, with suspicions surrounding the motive of the murder.
#MurderInvestigation #UppalaCrime #PoliceSearch #SureshMurder #Savad #CrimeNews