city-gold-ad-for-blogger

Threat call | '3 ലക്ഷം രൂപ ഇപ്പോള്‍ കിട്ടണം, ഇല്ലെങ്കില്‍ കൊല്ലും'; സുഹൃത്തിന്, കാപ കേസില്‍ അകത്ത് കിടക്കുന്ന പ്രതിയുടെ ഫോണ്‍ കോള്‍; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com) കാപ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിരവധി കേസുകളിലെ പ്രതിയായ യുവാവ് സുഹൃത്തിനെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
              
Threat call | '3 ലക്ഷം രൂപ ഇപ്പോള്‍ കിട്ടണം, ഇല്ലെങ്കില്‍ കൊല്ലും'; സുഹൃത്തിന്, കാപ കേസില്‍ അകത്ത് കിടക്കുന്ന പ്രതിയുടെ ഫോണ്‍ കോള്‍; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് സുഹൃത്തിന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഭീഷണി കോളെത്തിയതെന്നാണ് പറയുന്നത്. കൊലയുള്‍പെടെ 10-ലധികം കേസുകളില്‍ പ്രതിയായ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹേഷി (33) നെതിരെയാണ് കേസെടുത്തത്. കാപ ചുമത്തപ്പെട്ട് അറസ്റ്റിലായ മഹേഷിനെ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.
                    
Threat call | '3 ലക്ഷം രൂപ ഇപ്പോള്‍ കിട്ടണം, ഇല്ലെങ്കില്‍ കൊല്ലും'; സുഹൃത്തിന്, കാപ കേസില്‍ അകത്ത് കിടക്കുന്ന പ്രതിയുടെ ഫോണ്‍ കോള്‍; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഇതിനിടെയാണ് കാസര്‍കോട്ടെ സുഹൃത്തിനെ മൂന്ന് ലക്ഷം ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതി ഉയര്‍ന്നത്. പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. കൊലപാതകം, വര്‍ഗീയ സംഘര്‍ഷം, വധശ്രമം, അക്രമം തുടങ്ങി നിരവധി കേസുകളാണ് മഹേഷിനെതിരെയുള്ളത്. ഫോണ്‍ കണ്ടെത്താനായി ജയിലില്‍ സെര്‍ച് നടത്താനുള്ള ഒരുക്കത്തിലാണ് കാസര്‍കോട് ടൗണ്‍ പൊലീസ്.

മുമ്പ് നഗരത്തിലെ ഒരു ഹോടെലില്‍ ജോലിക്കാരനായിരുന്നു മഹേഷിന്റെ സുഹൃത്ത്. ഈ ഹോടെല്‍ മഹേഷ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ പരാതി നല്‍കി തന്നെ കുടുക്കിയെന്നാരോപിച്ചാണ് മൂന്ന് ലക്ഷം അവശ്യപ്പെട്ടതെന്നാണ് വിവരം.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Crime, Investigation, Threatened, Unknown-Call, Complaint, Friend received threat phone call from accused who is in jail.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia