Fraud Case | 'ഒരു കോടിയുടെ പ്രശ്‌നം ഒതുക്കാൻ കള്ളന്മാർക്ക് 3 കോടി രൂപ നൽകി'! ഇ ഡി ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

● ബീഡി വ്യവസായിയുട വീട്ടിലാണ് സംഭവം നടന്നത്.
● ആറംഗ സംഘമാണ് റെയ്ഡ് നടത്തിയത്.
● അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നു.
മംഗ്ളുറു: (KasargodVartha) കർണാടകയിലെ ബീഡി കമ്പനി ഉടമയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ചമഞ്ഞ് വ്യാജ റെയ്ഡ് നടത്തി പണം കവർന്ന കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ബോളന്തൂരിൽ ബീഡി വ്യവസായിയുടെ വീട്ടിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ജനുവരി മൂന്നിന് ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ആറംഗ സംഘം വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. വാറണ്ട് ഉണ്ടെന്ന് പറഞ്ഞാണ് സംഘം വീട് പരിശോധിച്ചത്. തുടർന്ന്, വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയോളം സംഘം കവർന്നു.
എന്നാൽ, ഇവിടെയാണ് സംഭവം കൂടുതൽ വിചിത്രമാകുന്നത്. റെയ്ഡിന് ശേഷം, നിയമനടപടികൾ ഭയന്ന്, വീട്ടിലുണ്ടായിരുന്ന മൂന്ന് കോടി രൂപ കൂടി സംഘത്തിന് കൈമാറി സംഭവം ഒതുക്കിത്തീർക്കാൻ വ്യവസായി അപേക്ഷിച്ചതായാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ, ലക്ഷ്യമിട്ടതിലും എത്രയോ ഇരട്ടി തുകയുമായാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്. യഥാർത്ഥ ഇഡി റെയ്ഡാണെന്ന് കരുതി കുടുംബം ആദ്യം സംശയം തോന്നിയില്ല.
ദക്ഷിണ കന്നഡ ജില്ലയിലെ ഇഖ്‌ബാലും, വീട്ടിലെ ജോലിക്കാരനായ സിറാജുദ്ദീനുമാണ് ഈ കൊള്ളയ്ക്ക് പിന്നിലെ മുഖ്യ ആസൂത്രകർ എന്നാണ് പൊലീസ് കരുതുന്നത്. സിറാജുദ്ദീൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം റെയ്ഡിന് എത്തിയത് എന്നാണ് സൂചന. സ്ഥലം പരിശീലിക്കാൻ സംഘം നിരവധി തവണ ബോളന്തൂരിൽ വന്നിരുന്നു. റെയ്ഡിന്റെ സമയത്ത് കുടുംബാംഗങ്ങളുടെ മൊബൈൽ ഫോണുകൾ സംഘം വാങ്ങി വെച്ചിരുന്നു. ഫോണുകൾ ബിസി റോഡിലെ ഒരു ഹോട്ടലിൽ നിന്ന് എടുക്കാമെന്ന് പറഞ്ഞാണ് സംഘം പോയത്.
വ്യവസായിയുടെ മകൻ അവരെ പിന്തുടർന്നെങ്കിലും അവർ രക്ഷപ്പെട്ടു. തുടർന്ന് മൊബൈൽ ഫോൺ ഓൺ ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് സംശയം തോന്നിയത്. ഫോണുകൾ കൊണ്ടുപോകാതെ സിം കാർഡുകൾ മാറ്റി വീടിന്റെ മേൽക്കൂരയിൽ തന്നെ ഇട്ടുകളഞ്ഞതാണ് സംഘത്തിന് പിഴവായത്. ഫോണുകൾ കൊണ്ടുപോയിരുന്നുവെങ്കിൽ ഇതൊരു വ്യാജ റെയ്ഡാണെന്ന് ആരും അറിയില്ലായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.
സംഭവത്തിൽ തൃശൂർ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായിരുന്ന ഷഫീർ ബാബു, കണ്ണൂരിൽ നിന്നുള്ള അബ്ദുൽ നാസർ അടക്കമുള്ള ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാസർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പൊലീസിലെയും രാഷ്ട്രീയ രംഗത്തെയും ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും സൂചനകളുണ്ട്. കേരളത്തിലെയും കർണാടകയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി നാസറിന് ബന്ധമുണ്ടെന്നും വിവരം ചോർത്തുന്ന പരിപാടിയുണ്ടെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Fraudsters posed as ED officers, raided a home in Karnataka, stole 1 crore, and then took an additional 3 crores to settle the case, shocking details emerge.
#FakeRaid #Fraud #EDScam #KarnatakaCrime #ScamDetails #PoliceInvestigation