city-gold-ad-for-blogger

Fraud Allegation | 'പകുതി വിലക്ക് സ്കൂടർ വാഗ്ദാനം ചെയ്ത് തട്ടിപ്പ്': യുവതിയുടെ പരാതിയിൽ ചന്തേരയിലും കേസ്

Chandera scooter fraud case, police investigation, Kerala
Photo :Arranged

● വാട്സ്ആപ് ഗ്രൂപ്പ് വഴിയാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
● മൂന്ന് തവണകളായി 63,000 രൂപ അടച്ചിരുന്നതായി യുവതി പറയുന്നു.
● റിയാസ് തിരൂർ, കെ എൻ അനന്ദകുമാർ, അനന്തു കൃഷ്ണൻ എന്നിവരാണ് പ്രതികൾ.

ചന്തേര: (KasargodVartha) പകുതി വിലക്ക് സ്കൂടർ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു. മടക്കര തുരുത്തി മുഴക്കീലിലെ എം കെ ജസീലയുടെ പരാതിയിലാണ് റിയാസ് തിരൂർ, കെ എൻ അനന്ദകുമാർ, അനന്തു കൃഷ്ണൻ എന്നിവർക്കെതിരെ കേസെടുത്തത്. ആൽഫൗണ്ടേഷൻ തിരൂർ എന്ന വാട്സ്ആപ് ഗ്രൂപ് വഴിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.

ഗ്രൂപിൻ്റെ അഡ്മിനായ റിയാസും എൻജിഒ കോൺഫെഡറേഷൻ ചെയർമാനായ കെ എൻ അനന്ദകുമാർ, കോഡിനേറ്റർ അനന്ദു കൃഷ്ണൻ എന്നിവരും ചേർന്നാണ് പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതെന്നും മൂന്ന് തവണകളായി 63,000 രൂപ അടച്ചിരുന്നതായും യുവതി പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കാസർകോട്ട് അടക്കം സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


A woman filed a complaint against three individuals for a fraud promising a scooter at half price. A case has been registered in Chandera, with similar cases reported across the state.

#FraudCase #ScooterScam #Chandera #KasaragodNews #KeralaCrime #Thattipp

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia