Fraud | 'വ്യാജരേഖ ഉപയോഗിച്ച് സിം കാര്‍ഡ് കൈപ്പറ്റി'; ഗഫൂര്‍ ഹാജിയുടെ മരണത്തിൽ പ്രതിയായ യുവതിക്കെതിരെ മറ്റൊരു കേസും

● പി എം അസ്‌നിഫക്കെതിരെയാണ് കേസ്.
● ബിഎൻഎസ് 336(2),336(3),340(2) വകുപ്പുകൾ പ്രകാരമാണ് കേസ്.
● അബ്ദുൽ ബാഹിസ് എന്നയാളുടെ വ്യാജ രേഖകളാണ് നൽകിയത്.
കാസര്‍കോട്: (KasargodVartha) പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം സി അബ്ദുൽ ഗഫൂര്‍ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നാം പ്രതിയായ യുവതിക്കെതിരെ മറ്റൊരു കേസ് കൂടി. മൂന്നാം പ്രതി പി എം അസ്‌നിഫക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. വ്യാജരേഖ ഉപയോഗിച്ച് സിം കാര്‍ഡ് കൈപ്പറ്റിയെന്നാണ് കേസ്.
അബ്ദുൽ ബാഹിസ് എന്നയാളുടെ വ്യാജ രേഖകൾ നൽകി മൊബൈൽ ഫോൺ സിം കൈപ്പറ്റിയെന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), 2023 ലെ 336(2),336(3),340(2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എം സി അബ്ദുൽ ഗഫൂര്‍ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അസ്‌നിഫയടക്കം നാലു പ്രതികള്‍ റിമാൻഡിൽ കഴിയുകയാണ്. ഒരു പ്രതിക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ട് പ്രതികള്‍ വിദേശത്താണ്.
ഈ വാർത്ത എല്ലാവരിലേക്കും ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!
New case has been registered against the third accused, PM Asnifa, in the MC Abdul Gafoor Haji death case. Kasargod Town Police filed the case for obtaining a SIM card using forged documents. This is in addition to her involvement in the death case, where she and three others are remanded.
#FraudCase #Kasaragod #CrimeNews #MCAbdulGafoorHaji #PoliceInvestigation #Arrest