city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrest | ബൈകുകളിൽ മാരകായുധങ്ങളും മറ്റുമായി വന്ന് യുവാക്കളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ 4 പേർ അറസ്റ്റിൽ

Kasaragod police arrested the accused in the attempted murder case in Mannippadi.
Photo: Arranged

● കാസർകോട് ടൗൺ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
● സുനിൽ കുമാർ, പി ഹരീഷ്, കെ വിശ്വസ്, കെ ആതിഷ് എന്നിവരാണ് അറസ്റ്റിലായത്.
● രക്ഷിത് ഷെട്ടി, ഹർഷിത്, അജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.

കാസർകോട്: (KasaragodVartha) ബൈകുകളിൽ മാരകായുധങ്ങളും മറ്റുമായി വന്ന് മൂന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ നാല് പേരെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്‌തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ സുനിൽ കുമാർ (29), പി ഹരീഷ് 35), കെ വിശ്വസ് (37), കെ ആതിഷ് (38) എന്നിവരാണ് പൊലീസ് പിടിയിലായത്.

വ്യാഴാഴ്ച രാത്രി രാത്രി 10 മണിയോടെ മന്നിപ്പാടി ഡി എസ് സി മൈതാനത്തിന് സമീപമാണ് സംഭവം നടന്നത്. കുഡ്‌ലു മന്നിപ്പാടിയിലെ രക്ഷിത് ഷെട്ടി (18), ഹർഷിത്, അജേഷ് എന്നിവരെ അക്രമിച്ചതായാണ് പരാതി. രക്ഷിത് ഷെട്ടിയെ വയറിന് അടക്കം മർദിക്കുകയും ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച സഹോദരൻ ഹർഷിതിനെ മർദിച്ചും അജേഷിൻ്റെ കണ്ണിൽ പഞ്ച് ചെയ്തും മറ്റും പരിക്കേൽപ്പിച്ചുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ഒരു മാസം മുൻപ് ക്ലബിനടുത്ത് വെച്ചുണ്ടായ അടിപിടിയുടെ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പരാതിക്കാരൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. രക്ഷിത് ഷെട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ നരഹത്യ അടക്കം ബി എൻ എസ് നിയമത്തിലെ 189(2), 191(2), 191(3), 126(2), 115(2), 118(1), 110, 190 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Four individuals have been arrested in Kasaragod for their involvement in an attempted murder case. The accused, armed with weapons, attacked three youths. The motive behind the attack is suspected to be a previous dispute.

#KasaragodCrime #AttemptedMurder #Arrest #KeralaNews #Violence #PoliceAction

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia