Fire Incident | വയോധികയെ വീട്ടിലെ കിടപ്പുമുറിയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

● സംഭവം അണങ്കൂർ എം ജി കോളനിയിൽ.
● മകനും ഭാര്യയും കളിയാട്ടം കാണാൻ പോയ സമയത്താണ് സംഭവം നടന്നത്.
● പൊലീസ് അന്വേഷണം തുടങ്ങി.
കാസർകോട്: (KasargodVartha) വയോധികയെ വീട്ടിലെ കിടപ്പുമുറിയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അണങ്കൂർ എം ജി കോളനിയിലെ പരേതനായ എ പി അപ്പുവിൻ്റെ ഭാര്യ ലക്ഷ്‌മി (85) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിക്കും 08.45 മണിക്കും ഇടയിലുള്ള സമയത്തായിരുന്നു സംഭവം.
ലക്ഷ്‌മി മകൻ പ്രഭാകരന്റെ കൂടെയായിരുന്നു താമസം. ചൊവ്വാഴ്ച പുലർച്ചെ പ്രഭാകരനും ഭാര്യയും പുലിക്കുന്നിൽ നടക്കുന്ന കളിയാട്ടം കാണാൻ പോയിരുന്നു. ഈ സമയത്താണ് സംഭവം അരങ്ങേറിയത്.
വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികൾ എത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയിൽ ലക്ഷ്മിയെ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ലക്ഷ്‌മി സ്വയം തീകൊളുത്തിയതാണെന്നാണ് സംശയിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മറ്റു മക്കൾ: കുസുമ, സുമതി, പരേതനായ കൃഷ്‌ണൻ. മരുമക്കൾ: കുമാരൻ, ചന്ദ്രകല, സരസ്വതി, രവി. സഹോദരങ്ങൾ: നാരായണി, സുഗന്ധി, ഗീത, പരേതരായ മാധവി, വാസു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
An elderly woman, Lakshmi (85), was found dead after a suspected self-immolation in her house in Kasaragod. Police have started an investigation into the incident.
#SelfImmolation #KasaragodNews #KasaragodIncident #ElderlyWomanDeath #FireIncident #KeralaNews