വിഭാഗീയത വളർത്താൻ ഉറൂസ് ഫ്ലെക്സ് ബോർഡ് കീറിയ സംഭവം: മുംബൈയിലേക്ക് കടന്ന പ്രതിയും സഹായം നൽകിയയാളും പിടിയിൽ

● ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയത് ഷെരീഫ്.
● കുമ്പള പോലീസ് ഇൻസ്പെക്ടർ നേതൃത്വം നൽകി.
കുമ്പള: (KasargodVartha) ഒളയം ജുമാമസ്ജിദ് ഉറൂസിന്റെ ഫ്ലെക്സ് ബോർഡ് നശിപ്പിച്ച് വിഭാഗീയതയും വർഗീയ ലഹളയും സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.
ഫായിസ് (19), അബ്ദുൽ ഷെരീഫ് (27) എന്നിവരാണ് അറസ്റ്റിലായത്. കുമ്പള പോലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ, പ്രൊബേഷൻ എസ്.ഐ. അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ മെയ് ഒന്നിന് രാത്രി പത്തുമണിയോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. അടുക്കയിലെ അബ്ദുൽ സത്താർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായസംഹിത 173 പ്രകാരമാണ് ഫായിസിനെതിരെ കുമ്പള പോലീസ് കേസെടുത്തത്.
സംഭവശേഷം ഫായിസ് മുംബൈയിലേക്ക് രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഇയാൾ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റിലായത്. ഫ്ലെക്സ് കീറാൻ നിർദ്ദേശം നൽകിയതും ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയതും അബ്ദുൽ ഷെരീഫാണെന്ന് ഫായിസ് മൊഴി നൽകിയതിനെ തുടർന്നാണ് ഇയാളെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
പോലീസ് സംഘത്തിൽ സി.പി.ഒമാരായ മനു, വിനോദ് എന്നിവരും ഉണ്ടായിരുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Two arrested for vandalizing Urus flex board to incite communal hatred.
#KeralaCrime, #CommunalHatred, #KumbalaPolice, #FlexBoardVandalism, #MumbaiArrest, #ReligiousHarmony