തൂണില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച മീന്‍ വില്പനക്കാരിയുടെ അരലക്ഷം രൂപ കവര്‍ന്നു; പണം നഷ്ടപ്പെടുന്നത് രണ്ടാം തവണ
Aug 28, 2019, 18:53 IST
ഉപ്പള: (www.kasargodvartha.com 28.08.2019) തൂണില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച മീന്‍ വില്പനക്കാരിയുടെ അരലക്ഷം രൂപ കവര്‍ച്ച ചെയ്തതായി പരാതി. ഉപ്പള ഐല മൈതാനത്തിന് സമീപത്തെ ശ്രീധരന്റെ ഭാര്യയും ഉപ്പളയില്‍ മീന്‍ വില്‍പ്പനക്കാരിയുമായ സാവിത്രിയുടെ പണമാണ് നഷ്ടപ്പെട്ടത്. മീന്‍ വില്‍ക്കുന്ന സ്ഥലത്തുള്ള തൂണില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചതായിരുന്നു പണം. ഇതാണ് നഷ്ടപ്പെട്ടത്. രണ്ടു മാസം മുമ്പും സാവിത്രിയുടെ പണം ഇതേരീതിയില്‍ നഷ്ടപ്പെട്ടതായി പറയുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഉപ്പള കേന്ദ്രീകരിച്ച് മോഷണ സംഘം തമ്പടിച്ചതായും ഇവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കവര്ച്ചാസംഭവങ്ങള് വര്‍ദ്ധിച്ചുവരുന്നത് യാത്രക്കാരെയും വ്യാപാരികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Uppala, cash, Robbery, Crime, Fish seller's cash robbed
< !- START disable copy paste -->