city-gold-ad-for-blogger

മീൻ വിൽപ്പനക്കാരിക്ക് നേരെ ആക്രമണം; കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നതായി പരാതി

Image Representing Fish seller robbed of gold ornaments at knifepoint in Uppala
Photo Credit: Facebook/Kerala Police Drivers

● ശാരദാ നഗർ സ്വദേശിനിയായ ഗംഗ ആണ് ആക്രമിക്കപ്പെട്ടത്
● മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
● എസ്ഐ ഉമേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന്റെ പരിശോധന
● പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

ഉപ്പള: (KasargodVartha) റെയിൽവേ അണ്ടർപാസിന് സമീപം കത്തി കാട്ടി ഭീഷണിപ്പെടുത്തി മീൻ വിൽപ്പനക്കാരിയുടെ സ്വർണാഭരണങ്ങൾ കവർന്നുവെന്ന പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഉപ്പള ശാരദാ നഗർ സ്വദേശിനിയായ ഗംഗ (60) നൽകിയ പരാതിയിലാണ് നടപടി.

തിങ്കളാഴ്ച രാവിലെ ആക്രമണം

തിങ്കളാഴ്ച രാവിലെ 10.30 മണിയോടെ ഉപ്പളയിൽ നിന്ന് ശാരദാനഗറിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. ഉപ്പള റെയിൽവേ സ്റ്റേഷന് സമീപത്തെ കിഴക്കുഭാഗത്തെ റെയിൽവേ അണ്ടർപാസിന് മുന്നിൽ വെച്ച് രണ്ടംഗ അജ്ഞാത സംഘം ഗംഗയെ തടഞ്ഞുനിർത്തി.

തുടർന്ന് മുഖത്തും ശരീരത്തും പിടിച്ചുതള്ളുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്ത ശേഷം കഴുത്തിലുണ്ടായിരുന്ന സ്വർണമാല, രണ്ട് കൈകളിലുമുണ്ടായിരുന്ന സ്വർണവളകൾ, ചെവിയിലുണ്ടായിരുന്ന ഏകദേശം അരപവൻ തൂക്കമുള്ള ഒരു ജോഡി സ്വർണക്കമ്മലുകൾ എന്നിവ കവർന്ന് കടന്നുകളഞ്ഞതായാണ് പരാതിയിൽ പറയുന്നത്.

പൊലീസ് അന്വേഷണം ആരംഭിച്ചു

ഇവർ ഉപ്പള മീൻ മാർക്കറ്റിൽ എത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഉച്ചയ്ക്ക് 12.30ന് ഗംഗ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് ഭാരതീയ ന്യായ സംഹിത 309(4), 3(5) വകുപ്പുകൾ പ്രകാരം അജ്ഞാതരായ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

കേസിൻ്റെ അന്വേഷണം മഞ്ചേശ്വരം എസ് ഐ ഉമേഷ് കുമാറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രതികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് പരിശോധിച്ചുവരികയാണ്.

ഉപ്പളയിൽ നടന്ന ഈ കവർച്ചാ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Manjeshwaram police have registered a case following a complaint by a 60-year-old fish seller who was allegedly robbed of her gold ornaments at knifepoint near the Uppala railway underpass.

#UppalaNews #KasaragodNews #GoldRobbery #KeralaPolice #CrimeReport #LocalNews #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia