city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Verdict | പ്രമാദമായ സുബൈദ വധക്കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്ത തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ; വിസ്തരിച്ചത് 48 സാക്ഷികളെ

കാസര്‍കോട്: (www.kasargodvartha.com) പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ പ്രമാദമായ സുബൈദ (60) വധക്കേസില്‍ ഒന്നാം പ്രതി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഖാദറി (32) നെ ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് ജഡ്ജ് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഐപിസി 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 50,000 രൂപ പിഴയടക്കാനുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ് അനുഭവിക്കണം.
            
Court Verdict | പ്രമാദമായ സുബൈദ വധക്കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്ത തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ; വിസ്തരിച്ചത് 48 സാക്ഷികളെ

ഐപിസി 452 വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് ശിക്ഷ അനുഭവിക്കണം. ഐപിസി 394 വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷകളെല്ലാം ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും അനുഭവിക്കണം.

2018 ജനവരി 17നാണ് കവര്‍ചയ്ക്ക് വേണ്ടി പ്രതികള്‍ പട്ടാപ്പകല്‍ സുബൈദയുടെ വീട്ടിലെത്തിയത്. സ്ഥലം നോക്കാനെന്ന വ്യാജേനയാണ് എത്തിയത്. തുടര്‍ന്ന് കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോകുകയായിരുന്ന സുബൈദയെ സംഘം ബലമായി ക്ലോറോഫോം മണപ്പിക്കുകയും ബോധരഹിതയാക്കിയ ശേഷം തങ്ങളെ തിരിച്ചറിയുമെന്നത് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്. കൊലയ്ക്ക് ശേഷം വീട്ടിലുണ്ടായിരുന്ന 27 ഗ്രാം വരുന്ന രണ്ട് സ്വര്‍ണ വളകള്‍, ഒരു ജോഡി കമ്മല്‍, ഒരു മാല എന്നിവ കവര്‍ച ചെയ്യുകയായിരുന്നു.
           
Court Verdict | പ്രമാദമായ സുബൈദ വധക്കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്ത തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ; വിസ്തരിച്ചത് 48 സാക്ഷികളെ

മൂന്നാം പ്രതിയായ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അര്‍ശാദി (28) നെ കുറ്റക്കാരനാണെന്ന് പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ വെറുതെ വിടുന്നതായി കോടതി ഉത്തരവില്‍ പറയുന്നു. കേസില്‍ രണ്ടാം പ്രതി സുള്ള്യ താലൂകിലെ അബ്ദുല്‍ അസീസി (36) നെ
കര്‍ണാടകയിലെ മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കി തിരിച്ച് കൊണ്ടുവരുന്നതിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാളെ കോടതി പിടികിട്ടാപ്പുളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേസില്‍ നാലാം പ്രതിയായ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാവ അസീസ് (29) മാപ്പ് സാക്ഷിയായിരുന്നു

പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂടര്‍ കെ ദിനേശാണ് ഹാജരായത്. കേസില്‍ 48 സാക്ഷികളെയാണ് വിസ്തരിച്ചത്. 1500 ഓളം പേജ് വരുന്ന കുറ്റപത്രം ബേക്കല്‍ സിഐ ആയിരുന്ന വികെ വിശ്വംഭരനാണ് സമര്‍പിച്ചത്. ജില്ലാ പൊലീസ് മേധാവിയായിരുന്ന കെജി സൈമണ്‍, എ എസ് പി വിശ്വനാഥന്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി ആയിരുന്ന കെ ദാമോദരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന അസൈനാര്‍, സിഐമാരായിരുന്ന സികെ സുനില്‍ കുമാര്‍, അബ്ദുര്‍ റഹീം എന്നിവര്‍ ഉള്‍പെട്ട പൊലീസ് സംഘമാണ് സമര്‍ഥമായ അന്വേഷണത്തിലൂടെ പ്രതികളെ കുടുക്കുകയും കവര്‍ചാ മുതലുകള്‍ കണ്ടെടുക്കുകയും ചെയ്തത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസ് തെളിയിക്കാന്‍ കഴിഞ്ഞത് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുള്ള്യയിലെ അസീസിനെതിരെയുള്ള കേസ്, പിടിയിലായാല്‍ പിന്നീട് കോടതിയില്‍ വിചാരണ നടത്തും.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Court-Order, Verdict, Court, Crime, Murder, Accused, First accused sentenced to life imprisonment and a fine of Rs 1 lakh in Zubaida murder case.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia