city-gold-ad-for-blogger

Fire | നാരംപാടിയിൽ തീപ്പിടുത്തത്തിൽ 4 ഏകറോളം സ്ഥലം കത്തി നശിച്ചു; പ്രദേശത്തെ തുടർച്ചയായ അഗ്നിബാധയിൽ ദുരൂഹത ഉയരുന്നു

Fire in Narampady, land destroyed
Photo: Arranged

● ആയിരത്തിലധികം മഹാഗണി, കശുമാവ് തൈകളും കത്തി നശിച്ചു.
● മുൻവർഷങ്ങളിലും ഈ പ്രദേശത്ത് തീപ്പിടുത്തം ഉണ്ടായിട്ടുണ്ട്.
● കഴിഞ്ഞ വർഷം മാത്രം മൂന്ന് തവണ തീപിടിത്തം ഉണ്ടായി.

ബദിയഡുക്ക: (KasargodVartha) നാരംപാടിയിൽ തീപ്പിടുത്തത്തിൽ നാല് ഏകറോളം സ്ഥലം കത്തി നശിച്ചു. കാരമൂലയിലെ കെ എം ഇബ്രാഹിം, ബീഫാത്വിമ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വെള്ളിയാഴ്ച വൈകിട്ട് 4:30 മണിയോടെ   തീപ്പിടുത്തം ഉണ്ടായത്. കാസർകോട് നിന്നും ഫയർ ഫോഴ്സ് എത്തി മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സ്ഥലത്തുണ്ടായിരുന്ന മരങ്ങൾ പൂർണമായും കത്തി നശിച്ചു. ആയിരത്തിലധികം മഹാഗണി, കശുമാവ് തൈകളും കത്തി നശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. സാമൂഹിക ദ്രോഹികൾ മനഃപൂർവം തീയിട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയം ഇതുവഴി ഒരു വാഹനം വന്നു പോകുന്ന ശബ്ദം കേട്ടതായി പരിസരവാസികൾ പറയുന്നു. നിരന്തരം വാഹനം കടന്നു പോകാത്ത റോഡിൽ തീപ്പിടുത്തം ഉണ്ടായ സമയം വന്നുപോയ വാഹനം ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

Fire in Narampady, land destroyed

മുൻവർഷങ്ങളിലും ഈ പ്രദേശത്ത് തീപ്പിടുത്തം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം മൂന്ന് തവണ തീപിടിത്തം ഉണ്ടായതിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തോട് ചേർന്ന് കിടക്കുന്ന 20 ഏക്കറോളം വരുന്ന സ്ഥലം കത്തി നശിച്ചിരുന്നു. കോഴി ഫോമിനോട് ചേർന്ന് ചുറ്റുമുള്ള പ്രദേശമാണ് കത്തി നശിച്ചത്. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് തീ അണച്ചത്. 

Fire in Narampady, land destroyed

കാസർകോട് അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ഓഫീസറായ സുകുവിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ പ്രജിത്ത്, അജീഷ്, സതീഷ്, എൽബി, അനുശ്രീ, കൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പരിസരത്തുള്ള വീടുകളിലേക്കും മറ്റു കൃഷിഭൂമിയിലേക്കും തീ പടരാതിരിക്കാൻ നാട്ടുകാർ കാണിച്ച സമയോചിതമായ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

A fire in Narampady destroyed around 4 acres of land. The locals suspect foul play, as similar incidents have occurred in the area before. Firefighters managed to control the blaze.

#FireIncident #KasaragodNews #LandDestruction #NarampadyFire #Suspicion #Firefighters

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia