സിഗരറ്റില്‍ കഞ്ചാവ് നിറച്ച് വലിച്ച യുവാവിന് 10,000 രൂപ പിഴ ശിക്ഷ
Feb 13, 2019, 16:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.02.2019) സിഗരറ്റില്‍ കഞ്ചാവ് നിറച്ച് വലിക്കുന്നതിനിടയില്‍ പോലീസ് പിടികൂടിയ യുവാവിനെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. പാണത്തൂര്‍ പള്ളമ്പിയിലെ മുഹമ്മദ് ഷാനൂഖി (19)നെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്ന് 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. ജനുവരി മൂന്നിന് പാണത്തൂര്‍ കടയുടെ മുന്നില്‍ വെച്ച് സിഗരറ്റ് വലിക്കുന്നതിനിടയില്‍ രാജപുരം എഎസ്ഐ രാമചന്ദ്രനും സംഘവുമാണ് മുഹമ്മദ് ഷാനുഖിനെ പിടികൂടിയത്.
സിഗരറ്റ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് നിറച്ചാണ് സിഗരറ്റ് വലിക്കുന്നതെന്ന് കണ്ടെത്തിയത്. കൂടാതെ ഇയാളുടെ കൈയില്‍ നിന്നും ഒരു ഗ്രാം കഞ്ചാവും കണ്ടെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Fine for Ganja case accused, Kanhangad, Kasaragod, News, Ganja, case, Crime, Police, court, accused, Kerala.