കഞ്ചാവ് വില്‍പ്പനക്കാര്‍ ഏറ്റുമുട്ടി; മൂന്നുപേര്‍ക്ക് പരിക്ക്
Oct 20, 2017, 16:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 20/10/2017) കഞ്ചാവ് വില്‍പ്പനക്കാര്‍ തമ്മിലുള്ള സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാള്‍ക്ക് വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റതിനാല്‍ നില ഗുരുതരമാണ്. മഞ്ചേശ്വരം തുമിനാടിലെ പ്രജ്വലി(24)നെയാണ് തലക്കും കൈക്കും വെട്ടേറ്റ നിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ മഞ്ചേശ്വരം തുമിനാടിലാണ് സംഭവം. വൈകിട്ട് പ്രജ്വലും കഞ്ചാവ് വില്‍പ്പന നടത്തുന്ന മറ്റൊരു സംഘവും തമ്മില്‍ തുമിനാടില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടായിരുന്നു. പരസ്പരം ഭീഷണി മുഴക്കിയ ശേഷമാണ് ഇവര്‍ തിരിച്ചുപോയത്. പിന്നീട് രാത്രി ഒമ്പത് മണിയോടെ വാളും മറ്റ് ആയുധങ്ങളുമായി തിരിച്ചെത്തിയ സംഘങ്ങള്‍ തമ്മില്‍ വീണ്ടും കയ്യാങ്കളി നടന്നു.
ഏറെ നേരം നീണ്ട ഇവരുടെ സംഘട്ടനം പരിഭ്രാന്തി പരത്തുകയും ചെയ്തു. അവിടെയുണ്ടായിരുന്ന പലരും ഭയചകിതരായി ഓടുകയായിരുന്നു. ഇതിനിടെ തലക്ക് വെട്ടേറ്റ് റോഡില്‍ വീണ പ്രജ്വലിനെ ചിലര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Manjeshwaram, News, Crime, Assault, Injured, Hospital, Prajwal.