Found Dead | വിവാഹ ദിവസം പ്രതിശ്രുത വരൻ മരിച്ച നിലയിൽ: പോലീസ് അന്വേഷണം
വിവാഹ ദിവസം ദുരന്തം; പ്രതിശ്രുത വരൻ മരിച്ചു; പോലീസ് അന്വേഷണം
മലപ്പുറം: (KasargodVartha) പ്രതിശ്രുത വരനെ വിവാഹ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മണിപ്പറമ്പ് ജിബിൻ (30) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഷാർജയിൽ ജോലി ചെയ്തിരുന്ന ജിബിൻ വിവാഹത്തിനായി നാട്ടിലെത്തിയിരുന്നു.
ജിബിൻ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുളിമുറിയിൽ കയറി പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ ജിബിൻ കൈഞരമ്പ് മുറിച്ച നിലയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒരു സൂചനയുമില്ല. എന്നാൽ, വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
#suicideprevention #mentalhealth #Kerala #tragedy #wedding #RIP