Complaint | വർഷങ്ങൾ കഴിഞ്ഞിട്ടും കേസ് ഒഴിയാതെ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; വീട്ടമ്മയുടെ 5 ലക്ഷം തട്ടിയെന്ന പരാതിയിൽ കേസെടുത്തു

● വീട്ടമ്മയുടെ 5 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി
● ഫാഷൻ ഗോൾഡ് സ്ഥാപന മേധാവിയായിരുന്ന ടി കെ പൂക്കോയ തങ്ങളാണ് പ്രതി.
● ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നിർദേശത്തെ തുടർന്നാണ് കേസ് എടുത്തത്.
ചന്തേര: (KasargodVartha) ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് ആരോപണം പുറത്ത് വന്ന് വർഷങ്ങൾ കിഞ്ഞിട്ടും കേസ് ഒഴിയുന്നില്ല. വീട്ടമ്മയുടെ പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.
പടന്ന വടക്കേപ്പുറം സ്വദേശിനി ജംശീദ മഹലിലെ ഖദീജ അശ്റഫിൻ്റെ പരാതിയിലാണ് ഫാഷൻ ഗോൾഡ് സ്ഥാപന മേധാവിയായിരുന്ന ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി കെ പൂക്കോയ തങ്ങൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൻ്റെ നിർദേശത്തെ തുടർന്ന് പൊലീസ് കേസെടുത്തത്.
2015 ജൂലൈ 24ന് പരാതിക്കാരിക്ക് ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് കമ്പനി മാനേജിംഗ് ഡയരക്ടറായ പ്രതി അഞ്ച് ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം നാളിതുവരെ പണമോ ലാഭവിഹിതമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.
Despite years passing since the Fashion Gold investment fraud came to light, the case remains unresolved. A new case has been filed against the perpetrator following a complaint from a housewife who lost ₹5 lakh.
#FashionGoldFraud #InvestmentScam #KeralaNews #JusticeDelayed #FinancialCrime #ConsumerProtection