Property Dispute | 'പത്തായത്തിന് വേണ്ടി അവകാശതർക്കം; പിന്നാലെ കുടുംബാംഗങ്ങൾ തമ്മിൽ സംഘട്ടനവും ചെവികടിച്ചു പറിക്കലും'; 4 പേർക്കെതിരെ കേസ്
● ഇക്കഴിഞ്ഞ ബുധനാഴ്‌ച വൈകുന്നേരം 5.30 മണിക്കാണ് പരാതികൾക്കാസ്പദമായ സംഭവം നടന്നത്.
● പൊലീസ് നാല് പേർക്കെതിരെ കേസെടുത്തു.
നീലേശ്വരം: (KasargodVartha) വീട്ടിലെ പത്തായത്തിൻ്റെ അവകാശത്തെ ചൊല്ലി കുടുംബാംഗങ്ങൾ ഏറ്റുമുട്ടി. ഇരുവിഭാഗത്തിന്റെയും പരാതിയിൽ പൊലീസ് നാല് പേർക്കെതിരെ കേസെടുത്തു. ചായ്യോത്ത് സ്വദേശി പി രവീന്ദ്രൻ്റെ (65) പരാതിയിൽ ബന്ധുക്കളായ രാജീവൻ, രാജേഷ് എന്നിവർക്കെതിരെയും ചായ്യോത്തെ എൻ രാജീവന്റെ പരാതിയിൽ രവീന്ദ്രൻ, ഭവാനി എന്നിവർക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ബുധനാഴ്‌ച വൈകുന്നേരം 5.30 മണിക്കാണ് പരാതികൾക്കാസ്പദമായ സംഭവം നടന്നത്. വീട്ടിലെ പത്തായം പൊളിച്ച് വിൽപന നടത്താൻ ശ്രമിച്ച വിരോധത്തിൽ ചായ്യോത്തെ വീട്ടുപറമ്പിലേക്ക് പരാതിക്കാരനായ രവീന്ദ്രൻ്റെ ഭാര്യക്ക് കൂടി അവകാശപ്പെട്ട സ്ഥലത്തേക്ക് പ്രതികളായ രാജീവനും രാജേഷും അതിക്രമിച്ച് കയറി ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഒരു കേസ്.
വീട്ടിൽ അതിക്രമിച്ച് കയറിയ രവീന്ദ്രനും ഭാര്യ ഭവാനിയും ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒന്നാം പ്രതി പരാതിക്കാരനായ രാജീവന്റെ അമ്മയെ മർദിക്കുകയും രണ്ടാം പ്രതി അമ്മയെ തള്ളി താഴെയിടുകയും തടയാൻ ചെന്ന പരാതിക്കാരനെ കഴുത്ത് പിടിച്ച് അടിക്കുകയും ചെവി കടിച്ചു പറിക്കുകയും തടയാൻ ചെന്ന അനുജനെ ചവിട്ടി താഴെയിട്ടു പരിക്കേൽപ്പിച്ചുവെന്നും അനുജൻ്റെ ഉടമസ്ഥതയിലുള്ള പത്തായത്തിനു നൽകാത്തതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
#PropertyDispute, #FamilyBrawl, #KeralaNews, #Assault, #Neeleshwaram, #PoliceInvestigation