ട്രെയിനില്‍ ബോംബ് വെച്ചതായി വ്യാജസന്ദേശം; 8 വയസുകാരന്‍ ഫഹദിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന യുവാവിന് 10,000 രൂപ പിഴ
Feb 3, 2018, 10:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.02.2018) ട്രെയിനില്‍ ബോംബ് വെച്ചതായി വ്യാജസന്ദേശമയച്ച കേസുമായി ബന്ധപ്പെട്ട് യുവാവിന് 10,000 രൂപ പിഴ. എട്ടു വയസുകാരനായ അമ്പലത്തറയിലെ ഫഹദിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന കണ്ണോത്തെ വിജയനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം അയച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
സന്ദേശം തെറ്റാണെന്ന് വ്യക്തമായതോടെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വിജയനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെയാണ് കല്യോട്ട് ഗവ. ഹൈസ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിയായിരുന്ന ഫഹദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിജയന്‍ അറസ്റ്റിലായത്. ഫഹദ് വധക്കേസിന്റെ വിചാരണ കോടതിയില്‍ ഉടന്‍ ആരംഭിക്കുന്നുണ്ട്. സഹപാഠികള്‍ക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് ഫഹദിനെ വിജയന്‍ കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യം കാരണം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Fine, Murder-case, Murder, Accuse, Crime, Top-Headlines, court, Fake message; murder case accused fined
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Youth, Fine, Murder-case, Murder, Accuse, Crime, Top-Headlines, court, Fake message; murder case accused fined