വാഹനത്തിന് പിഴയെന്ന് പറഞ്ഞ് വ്യാജ ലിങ്ക് അയച്ചു; യുവതിയുടെ അക്കൗണ്ടിൽനിന്ന് 85,710 രൂപ തട്ടിയെടുത്തതായി പാരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
● 2026 ഓഗസ്റ്റ് 24 മുതൽ നവംബർ 12 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
● വ്യാജ ലിങ്കിൽ പ്രവേശിച്ചതിനെ തുടർന്ന് ഫോൺ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലായി.
● കാസർകോട് സൈബർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സീറോ എഫ് ഐ ആർ കൈമാറി.
● കാസർകോട് പൊലീസ് സ്റ്റേഷനിൽ Cr. No. 702/2026 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കാസർകോട്: (KasargodVartha) വാഹനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് മൊബൈൽ ഫോണിലേക്ക് വ്യാജ ലിങ്ക് അയച്ച് യുവതിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 85,710.20 രൂപ തട്ടിയെടുത്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസർകോട് കുട്ലു ആർ.ഡി. നഗറിലെ വിവേകാനന്ദ നഗറിൽ താമസിക്കുന്ന എൻ.ബി. അനുഷ (35) ആണ് തട്ടിപ്പിനിരയായത്.
2026 ഓഗസ്റ്റ് 24 മുതൽ നവംബർ 12 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. വാഹനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന പേരിൽ യുവതിയുടെ മൊബൈൽ ഫോണിലേക്ക് ലിങ്ക് സഹിതം സന്ദേശം അയക്കുകയായിരുന്നു. സന്ദേശത്തിലെ ലിങ്കിൽ പ്രവേശിച്ചതിനെ തുടർന്ന് യുവതിയുടെ ഫോൺ നിയന്ത്രണത്തിലാക്കുകയും, യൂണിയൻ ബാങ്കിലെ അക്കൗണ്ടിൽനിന്ന് വിവിധ തവണകളിലായി പണം പിൻവലിച്ചതായാണ് പരാതിയിൽ പറയുന്നത്.
പൊലീസ് അന്വേഷണം
നവംബർ 12-ന് തന്നെ യുവതി കാസർകോട് സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ലഭിച്ച സീറോ എഫ്.ഐ.ആർ. കൈമാറിയതിന്റെ അടിസ്ഥാനത്തിൽ നവംബർ 13-ന് കാസർകോട് പൊലീസ് സ്റ്റേഷനിൽ 702/2026 നമ്പറായി കേസ് രജിസ്റ്റർ ചെയ്തു.
ഭാരതീയ ന്യായ സംഹിതയിലെ 318(4) വകുപ്പും ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി.) നിയമത്തിലെ 66ഡി വകുപ്പും പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Anusha N.B. from Kudlu, Kasaragod, lost Rs 85,710.20 from her Union Bank account after clicking on a fake link sent via SMS claiming vehicle fines. Kasaragod police registered a case.
#KasargodVartha #KasaragodNews #CyberCrime #FakeLinkScam #KeralaPolice #OnlineFraud #MalayalamNews #CyberSecurity #AparnaNews






