city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | 'മംഗ്ളൂറിൽ പിടിയിലായത് കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന വ്യാജ കറൻസി സംഘം'; പ്രസിൽ കർണാടക പൊലീസ് പരിശോധന നടത്തി; പിടികൂടിയത് 2.13 ലക്ഷം രൂപയുടെ വ്യാജ കറൻസികൾ

fake currency racket busted in kasaragod four arrested
Photo: Arranged

വ്യാജ കറൻസി അച്ചടി-വിതരണ സംഘത്തിൽ കൂടുതൽ പേരുള്ളതായി പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്

കാസർകോട്: (KasargodVartha) മംഗ്ളൂറിൽ കഴിഞ്ഞ ദിവസം പിടിയിലായത് കാസർകോട് ചെർക്കള കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന വൻ വ്യാജ കറൻസി സംഘമെന്ന് പൊലീസിന് സൂചന ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലു പേരെ മംഗ്ളുറു ജയിലിലടച്ചിരിക്കുകയാണ്. വ്യാജ കറൻസി അച്ചടിച്ചത് ചെർക്കളയിലെ ശ്രീലിപി പ്രിൻ്റിംഗ് പ്രസിൽ നിന്നാണെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മംഗ്ളുറു സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ യുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തി പരിശോധിച്ചു.

fake currency racket busted in kasaragod four arrested

ഈ പ്രസ് ഉടമ  വി പ്രിയേഷ് (38), ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിനോദ് കുമാർ (33), ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഖാദർ (58), കർണാടക, പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അയ്യൂബ് ഖാൻ (51) എന്നിവരെയാണ് മംഗ്ളുറു സിറ്റി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്‌തത്‌. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മംഗ്ളുറു ക്ലോക് ടവറിനു സമീപത്തെ ലോഡ്‌ജിൽ നടത്തിയ പരിശോധനയിലാണ് വ്യാജ കറൻസിയുമായി നാലംഗ സംഘം അറസ്റ്റിലായത്. 

fake currency racket busted in kasaragod four arrested

ലോഡ്ജ് മുറിയിൽ നിന്നും 500 രൂപയുടെ 427 വ്യാജ കറൻസികളും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു. മംഗ്ളുറു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാളിന്റെ നിർദേശപ്രകാരമായിരുന്നു ലോഡ്‌ജ്‌ മുറിയിൽ പരിശോധയും അറസ്റ്റും ഉണ്ടായത്. വ്യാജ കറൻസി അച്ചടി-വിതരണ സംഘത്തിൽ കൂടുതൽ പേരുള്ളതായി പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ വ്യാജ കറൻസിയുടെ കൂടുതൽ വിരങ്ങൾ പുറത്ത് വരുമെന്നാണ് പൊലീസ് നിഗമനം.

fake currency racket busted in kasaragod four arrested

ആവശ്യമെങ്കിൽ വിദ്യാനഗർ പൊലീസിനോട് മംഗ്ളുറു സിറ്റി ക്രൈംബ്രാഞ്ച് സഹയം അഭ്യർത്ഥിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രിയേഷ് ഒരു രാഷ്ട്രീയ പാർടിയിൽ സജീവമായി പ്രവർത്തിച്ചു വന്നിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇയാളെ വ്യാജ കറൻസി കേസിൽ അറസ്റ്റ് ചെയ്തത് നാട്ടുകാരിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. നേരത്തെ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു  ഇയാൾ താമസിച്ചിരുന്നത്. പിന്നീടാണ് മേൽപ റമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് താമസം മാറ്റിയത്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia