Drug Bust | എക്സൈസ് പ്രത്യേക സ്ക്വാഡിന്റെ ലഹരിമരുന്ന് വേട്ട; 4 കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

● എം സുനിൽകുമാർ ആണ് പിടിയിലായത്.
● സ്കൂടറിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
● എൻ ഡി പി എസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കുമ്പള: (KasargodVartha) എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻ്റി നാർകോടിക് പ്രത്യേക സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. 4.183 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ എം സുനിൽകുമാർ (35) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരം മാവിനക്കട്ടയിൽ എക്സൈസ് ഇൻസ്പെക്ടർ ജെ ജോസഫും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
സുനിൽകുമാർ സഞ്ചരിച്ചിരുന്ന സ്കൂടർ പരിശോധിച്ചതിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് പ്രതിയെയും തൊണ്ടി സാധനങ്ങളും കാസർകോട് എക്സൈസ് സ്ക്വാഡ് ഓഫീസിൽ ഹാജരാക്കി. എൻഡിപിഎസ് ആക്ട് 20 (ബി) 2 ബി, 25 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി കെ വി സുരേഷ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ പ്രശാന്ത് കുമാർ, അജീഷ് സി സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ ടിവി, സതീശൻ കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജ്ന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Excise Special Squad in Kasargod arrests a youth with over 4 kilograms of cannabis during a vehicle check, under NDPS Act.
#ExciseRaid #CannabisSeizure #DrugBust #KasaragodNews #NDPSAct #ExciseDepartment