Arrest | പൊലീസിന് പിന്നാലെ എക്‌സൈസും റെയ്ഡ് ശക്തമാക്കി; വീട്ടിൽ നിന്നും 68.317 ഗ്രാം മെത്താഫിറ്റമിന്‍ മയക്കുമരുന്ന് പിടികൂടി; യുവാവ് അറസ്റ്റില്‍

● 68.317 ഗ്രാം മെത്താഫിറ്റമിൻ ആണ് പിടികൂടിയത്
● മുഹമ്മദ് റെയ്‌സ് എന്നയാൾ ആണ് അറസ്റ്റിലായത്
● ഇയാളെ മുമ്പും മയക്കുമരുന്നുമായി എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മേൽപറമ്പ്: (KasargodVartha) പൊലീസിന് പിന്നാലെ എക്‌സൈസും റെയ്ഡ് ശക്തമാക്കി. വീട്ടിൽ നിന്നും 68.317 ഗ്രാം മെത്താഫിറ്റമിന്‍ മയക്കുമരുന്ന് പിടികൂടി. യുവാവിനെ അറസ്റ്റ് ചെയ്തു. ദേളി കുന്നുപാറയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായാണ് മുഹമ്മദ് റെയ്‌സ് (39) എന്നയാൾ അറസ്റ്റിലായത്. 40,000 രൂപയും, രണ്ട് മൊബൈല്‍ ഫോൺ, ആധാര്‍ കാര്‍ഡ് എന്നിവയും പിടികൂടി. യുവാവിനെ ഇതിന് മുമ്പും മയക്കുമരുന്നുമായി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
ബുധനാഴ്ച കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവിൽ പഴക്കച്ചവടം നടത്തുന്ന യുവാവിനെ പൊലീസ് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസും മയക്കുമരുന്ന് വേട്ട ശക്തമാക്കിയത്. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയടക്കം മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങളാകുന്നുവെന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തിക്കഴിഞ്ഞുവെന്ന് പൊലീസും എക്‌സൈസും പറയുന്നു.
ഒഴിഞ്ഞപറമ്പുകൾ, ആൾതാമസമില്ലാത്ത കെട്ടിടങ്ങർ, ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ പരിസരം, അടച്ചിട്ട വാഹനങ്ങൾ എന്നിവയാണ് മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങളായി മാറിയിരുന്നതെങ്കിൽ ഇന്ന് വീട്ടിൻ്റെ അകത്തളങ്ങൾ വരെ മയക്കുമരുന്ന് സംഭരണ കേന്ദ്രങ്ങളാകുന്നുവെന്നും സ്ത്രീകളെയും കുട്ടികളെയും മറയാക്കിയും മയക്കുമരുന്ന് കടത്തുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ദേളിയിലെ വീട്ടിൽ നടന്ന പരിശോധനയിൽ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് പ്രശോഭ്, ഇന്‍സ്‌പെക്ടര്‍ സി കെ വി സുരേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സോനു, സെബാസ്റ്റ്യന്‍, അതുല്‍, ടി വി വനിത, ടി വി ധന്യ, ഡ്രൈവര്‍ സജീഷ് എന്നിവർ പങ്കെടുത്തു.
Following the police crackdown on drugs, the excise department intensified its raids and seized 68.317 grams of methamphetamine from a house in Melparamb. A youth named Mohammed Rais was arrested and cash, mobile phones, and Aadhaar card were recovered. Authorities warn that houses and businesses are becoming drug distribution centers, with women and children being used as cover for drug trafficking.
#DrugRaid #Methamphetamine #Kerala #Excise #Arrest #DrugTrafficking