Allegation | അമ്മത്തൊട്ടിലിലെ അലുമിനിയം വാതിൽ ഇളക്കിയെടുത്ത് ചാക്കിലാക്കി കൊണ്ടുപോകാൻ ശ്രമം; 'വിരുതനെ കയ്യോടെ പിടികൂടിയിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല'
പൊലീസ് കാണിച്ച നിരുത്തരവാദിത്തം പ്രതിഷേധാർഹമെന്നാണ് ആശുപത്രി ജീവനക്കാരുടെ പരാതി
കാസർകോട്: (KasargodVartha) അമ്മത്തൊട്ടിലിലെ (Ammathottil) അലുമിനിയം വാതിൽ (Aluminum Door) ഇളക്കിയെടുത്ത് തച്ചുടച്ച് ചാക്കിലാക്കി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച വിരുതനെ കയ്യോടെ പിടികൂടിയിട്ടും അറസ്റ്റ് (Arrest) ചെയ്യാൻ പൊലീസ് (Police) കൂട്ടാക്കിയില്ലെന്ന് പരാതി. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ശേഷമാണ് മോഷ്ടാവിനെ ഓടോറിക്ഷ ഡ്രൈവർമാരുടെ സഹായത്തോടെ ആശുപത്രിയിലെ (Hospital) സുരക്ഷാ ജീവനക്കാർ (Security Staff) പിടികൂടിയത്.
തമിഴ് നാട് (Tamil Nadu) സ്വദേശിയെന്ന് സംശയിക്കുന്ന 65കാരനാണ് അമ്മത്തൊട്ടിലിന്റെ വാതിൽ ചാക്കിൽ കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് പരാതി. ഇയാളെ പിടികൂടിയ സുരക്ഷാ ജീവനക്കാർ വിവരം അറിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ട് വണ്ടികളിലായി പൊലീസ് സംഘം കുതിച്ചെത്തിയെങ്കിലും പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ നിബന്ധന മുന്നോട്ട് വെച്ചതായാണ് ആരോപണം.
മോഷ്ടാവ് മദ്യപിച്ചിട്ടിട്ടുണ്ടെന്നും മദ്യപിച്ചയാളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകണമെങ്കിൽ ആശുപത്രിയിൽ നിന്ന് ആരെങ്കിലും ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെന്നാണ് പറയുന്നത്. പരാതി നൽകേണ്ട സൂപ്രണ്ട് യോഗത്തിലാണെന്നും പിന്നീട് പരാതി നൽകാമെന്ന് അറിയിച്ചിട്ടും പൊലീസ് മോഷ്ടാവിനെ കസ്റ്റഡിയിൽ എടുക്കാതെ തിരിച്ചുപോയെന്നാണ് ആക്ഷേപം.
മദ്യപിച്ചയാളെ കസ്റ്റഡിയിൽ എടുക്കണമെങ്കിൽ പരാതിക്കാർ ഒപ്പം വരണമെന്ന് ഡിജിപിയുടെ ഉത്തരവുണ്ടെന്നാണ് പൊലീസ് ഇതിന് പറഞ്ഞ ന്യായമെന്നും പറയുന്നു. സർകാരിന്റെ മുതൽ മോഷ്ടിച്ചയാളെ പിടികൂടി ഏൽപിച്ചിട്ടും പൊലീസ് കാണിച്ച നിരുത്തരവാദിത്തം പ്രതിഷേധാർഹമെന്നാണ് ആശുപത്രി ജീവനക്കാരുടെ പരാതി. പൊലീസിന്റെ നടപടിക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള തീരുമാനത്തിലാണ് ആശുപത്രി അധികൃതർ .