Killed | എറണാകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് പിടിയില്‍
Dec 26, 2022, 08:05 IST
കൊച്ചി: (www.kasargodvartha.com) എറണാകുളം പറവൂര്‍ നന്ത്യാട്ടുകുന്നത്ത് യുവാവ് കുത്തേറ്റ് മരിച്ചു. കൂട്ടുകാട് സ്വദേശി കെ എന്‍ ബാലചന്ദ്രനാണ് (37) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. മുരളീധരന്‍ നായര്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. മദ്യപിച്ച് ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്‌കൃതം സ്‌കൂളിന് സമീപം മുരളീധരന്‍ നായരുടെ വീട്ടില്‍ വച്ചാണ് അക്രമം ഉണ്ടായത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബാലചന്ദ്രന്റെ മൃതദേഹം മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: news,Kerala,State,Top-Headlines,Killed,arrest,Police,Crime,Friend, Ernakulam: Drunken man kills youth