Arrest | '14 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി'; എൻജിനീയറിങ് വിദ്യാർഥി പോക്സോ കേസിൽ അറസ്റ്റിൽ
● കാസർകോട് വനിത പൊലീസ് അറസ്റ്റ് ചെയ്തു.
● പെൺകുട്ടി നാല് മാസം ഗർഭിണിയാണ്.
● രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കാസർകോട്: (KasargodVartha) 14 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ കംപ്യൂടർ എൻജിനീയറിങ് വിദ്യാർഥി പോക്സോ കേസിൽ അറസ്റ്റിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വൈഷ്ണവ് (18) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ സ്വന്തം വീട്ടിൽ വെച്ച് പ്രലോഭനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡനത്തെ തുടർന്ന് പെൺകുട്ടി നാല് മാസം ഗർഭിണിയാണ്. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്.
ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി യുവാവിനെതിരെ കാസർകോട് വനിതാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ബീചിലും മറ്റും കൂട്ടിക്കൊണ്ട് പോയിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
#POCSO #child #kerala #crime #engineeringstudent #arrest #justiceforsurvivors