city-gold-ad-for-blogger

ഉറങ്ങിക്കിടന്ന തൊഴിലാളികളെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്ന സംഘം തോക്കുചൂണ്ടി ആക്രമിച്ചു; 3 പേര്‍ ആശുപത്രിയില്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 28.04.2019) ഉറങ്ങിക്കിടന്ന തൊഴിലാളികളെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്ന സംഘം തോക്കുചൂണ്ടി ആക്രമിച്ചു. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് സ്വദേശികളായ എം എ മഅ് റൂഫ് (19) വി റഫീഖ് (22) എറണാകുളം സ്വദേശി കെ എ മാഹിന്‍ (20) എന്നിവരെയാണ് ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടക്കെ തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസിനു വടക്ക് ഭാഗത്തുള്ള വാടക വീട്ടിലെ താമസക്കാരാണിവര്‍.

ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍ തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു അക്രമമെന്ന് ആശുപത്രിയില്‍ കഴിയുന്ന സംഘം പരാതിപ്പെട്ടു. അക്രമി സംഘം വാതിലിനു മുട്ടി വിളിച്ചെങ്കിലും അര്‍ദ്ധരാത്രിയായതിനാല്‍ വാതില്‍ തുറന്നില്ല. ഇതോടെ സംഘം വാതില്‍ ചവിട്ടിപ്പൊളിക്കുകയും അകത്തു കയറി അക്രമം അഴിച്ചുവിടുകയുമായിരുന്നു. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും വടിവാള്‍, വടി, കുന്തം തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് അക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു.

അക്രമ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒരു പറ്റം യുവാക്കള്‍ അക്രമം തടുത്തതോടെ അക്രമി സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. നേരത്തെ അടഞ്ഞുകിടന്ന വാടക വീടിന്റെ പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരുന്നതായും തൊഴിലാളികള്‍ താമസം തുടങ്ങിയതോടെ ഇവരുടെ താവളം ഇല്ലാതായെന്നും ഇതാണ് അക്രമത്തിന് കാരണമെന്നുമാണ് പറയുന്നത്. അക്രമത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വിവരമറിഞ്ഞ് ചന്തേര പോലീസും സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഉറങ്ങിക്കിടന്ന തൊഴിലാളികളെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്ന സംഘം തോക്കുചൂണ്ടി ആക്രമിച്ചു; 3 പേര്‍ ആശുപത്രിയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Trikaripur, Top-Headlines, hospital, Crime, Employees attacked by gang
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia