Fraud | മൊബൈല്‍ഫോണ്‍ പോലും ഉപയോഗിക്കാത്ത കാസര്‍കോട് സ്വദേശിയുടെ ബാങ്ക് അകൗണ്ടില്‍നിന്നും പണം തട്ടിയ സംഭവം; അസം സ്വദേശിയായ യുവാവ് അറസ്റ്റില്‍
കാസര്‍കോട്: (KasargodVartha) മൊബൈല്‍ഫോണ്‍ (Mobile Phone) പോലും ഉപയോഗിക്കാത്ത കാസര്‍കോട് സ്വദേശിയുടെ ബാങ്ക് അകൗണ്ടില്‍ നിന്നും 10 ലക്ഷം രൂപ ഓണ്‍ലൈന്‍ (Online Fraud) വഴി തട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി (Arrest). അസം സ്വദേശിയും ഇപ്പോള്‍ മലപ്പുറം വണ്ടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ടേസില്‍ താമസക്കാരനുമായ ആശിഖുല്‍ ഇസ്ലാമിനെ(Ashiqul Islam-19)യാണ് അറസ്റ്റ് ചെയ്തത്.
തളങ്കര പള്ളിക്കാലിലെ പി എ അഹ് മദ് എന്ന 70 കാരന്റെ 9,96,058 രൂപയാണ് നഷ്ടപ്പെട്ടത്. കാസര്‍കോട് ഐസിഐസിഐ ബാങ്കില്‍ എന്‍ആര്‍ഐ അകൗണ്ടില്‍ നിക്ഷേപിച്ച പണമാണ് തട്ടിയെടുത്തത്. 2023 ഏപ്രില്‍ ഒന്നിനും 2024 ജൂണ്‍ 30 നും ഇടക്ക് പല തവണകളായാണ് അകൗണ്ട് ഉടമ അറിയാതെ പണം ഓണ്‍ലൈനായി പിന്‍വലിച്ചിരിക്കുന്നതെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
ഇൻ്റർനെറ്റ് ബാങ്കിങോ ഫോണോ ഉപയോഗിക്കാത്ത ആളിൻ്റെ പണം എങ്ങനെ പിന്‍വലിച്ചുവെന്നത് പൊലീസ് പരിശോധിച്ച് വരികയാണ്.
#OnlineFraud #Cybercrime #BankFraud #Kerala #Arrest #CyberSecurity