Crime News | 11 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 73 കാരന്‍ പിടിയില്‍
Jan 16, 2025, 17:04 IST

Photo Credit: Website/Hosdurg Police Station
● കൗണ്‍സിലിംഗിനിടെയാണ് പീഡനവിവരം പുറത്തുവന്നത്.
● അധ്യാപകരാണ് വിവരം പൊലീസില്‍ അറിയിച്ചത്.
● കൂട്ടുകാരിയുടെ മുത്തച്ഛനാണ് ഉപദ്രവിച്ചതെന്ന് മൊഴി.
കാഞ്ഞങ്ങാട്: (KasargodVartha) 11 വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ വയോധികന്‍ ഹൊസ്ദുര്‍ഗ് പൊലീസിന്റെ പിടിയിലായി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 73 കാരനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.
സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പീഡനവിവരം പുറത്തുവന്നത്. ഉടന്‍തന്നെ അധ്യാപകര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ മുത്തച്ഛനാണ് ഉപദ്രവിച്ചതെന്നാണ് പറയുന്നത്. സഹപാഠിയുടെ വീട്ടില്‍ പോയപ്പോഴായിരുന്നു ഉപദ്രവം നേരിട്ടതെന്ന് കുട്ടി മൊഴി നല്‍കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
#childabuse #assault #kerala #kasargod #justiceforchildren