Assault | കനത്ത മഴയിൽ കടവരാന്തയിൽ നിന്ന ദലിത് വയോധികന് ഉടമയുടെ ക്രൂര മർദനമെന്ന് പരാതി
Sep 3, 2024, 18:24 IST
Photo: Arranged
* ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടിയിലാണ് സംഭവം.
* ധർമ്മസ്ഥല പൊലീസ് കേസെടുത്തു.
മംഗ്ളുറു: (KasargodVartha) ദക്ഷിണ കന്നഡ ജില്ലയിൽ ബെൽത്തങ്ങാടിക്കടുത്ത കൊക്കഡയിൽ കനത്ത മഴയിൽ കടവരാന്തയിൽ നിന്നതിന് ദലിതനായ വയോധികനെ കടയുടമ മർദിച്ചതായി പരാതി. തലക്കും കൈക്കും സാരമായി പരുക്കേറ്റ മഞ്ച മൊകേരയെ (67) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കടയുടമ രാമണ്ണ ഗൗഡക്കെതിരെ ധർമ്മസ്ഥല പൊലീസ് കേസെടുത്തു. അസഭ്യം പറഞ്ഞതിന് പിന്നാലെ മരക്കഷണം ഉപയോഗിച്ച് തലക്കും പുറത്തും അടിക്കുകയായിരുന്നു എന്ന് പരാതിയിൽ പറഞ്ഞു. കൊക്കഡ ഗവ.ആശുപത്രിയിൽ പ്രഥമശുശ്രൂഷക്ക് ശേഷം ബെൽത്തങ്ങാടി ഗവ. ആശുപത്രിയിലേക്ക് മാറ്റി.