ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വെട്ടേറ്റ് ഡി വൈ എഫ് ഐ മേഖല സെക്രട്ടറി ആശുപത്രിയില്‍
Dec 4, 2018, 13:01 IST
വിദ്യാനഗര്‍:(www.kasargodvartha.com 04.12.2018) ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വെട്ടേറ്റ് പരിക്കുകളോടെ ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി എം മധൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയുമായ പുളിക്കൂര്‍ പള്ളം ശിറിബാഗിലുവിലെ അബൂബക്കറിന്റെ മകന്‍ സി എം ബഷീറിനാണ് (28) വെട്ടേറ്റത്. ബഷീറിനെ ചെങ്കള നായനാര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10.15 മണിയോടെ ഉളിയത്തടുക്ക ഐ എ ഡി ജംഗ്ഷനില്‍ സി ഐ ടി യുവിന്റെ കൊടിമരം സ്ഥാപിക്കുന്നതിനിടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബബ്ലു എന്ന അജേഷ് ആണ് അക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ബഷീര്‍ പറഞ്ഞു. ഐ എ ഡി ജംഗ്ഷനില്‍ സി ഐ ടി യുവിന്റെ യൂണിറ്റ് രൂപീകരിച്ച് ഓട്ടോസ്റ്റാന്‍ഡ് ചൊവ്വാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമമെന്നും ബഷീര്‍ പരാതിപ്പെട്ടു.
പ്രതി അജേഷിനെ കൂടെയുണ്ടായിരുന്നവര്‍ പിടികൂടി വിദ്യാനഗര്‍ പോലീസിലേല്‍പിച്ചിട്ടുണ്ട്. ഇയാളില്‍ നിന്നും ആയുധവും പിടിച്ചെടുത്തിട്ടുണ്ടെന്ന് ബഷീര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, DYFI, hospital, RSS, Attack, Crime, Top-Headlines, Vidya Nagar, DYFI Secretary attacked by RSS worker
< !- START disable copy paste -->