Statement | ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഡിവൈഎഫ്ഐ മുൻ നേതാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചു കളിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്

● സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണമെന്ന് സംഘടന.
● അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല.
കാസർകോട്: (KasargodVartha) ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ ഡിവൈഎഫ്ഐ മുൻ നേതാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചു കളിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
ബാഡൂർ എഎൽപി സ്‌കൂൾ അധ്യാപികയും ഡിവൈഎഫ്ഐ മുൻ നേതാവുമായ സചിത റൈ കേന്ദ്ര സർവകലാശാല, നവോദയ, സിപിസിആർഐ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തെന്നാണ് പരാതി. സചിതയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്നും പാർട്ടിയുടെ ഇടപെടൽ മൂലമാണ് ഇത്തരമൊരു അവസ്ഥയെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആരോപിച്ചു. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ജില്ലാ പ്രസിഡന്റ് സി. എ യൂസുഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറിമാരായ റാസിഖ് മഞ്ചേശ്വരം, എൻ എം വാജിദ്, സെക്രട്ടറിമാരായ റാഷിദ് മുഹിയുദ്ധീൻ, ഷഹബാസ് കോളിയാട്ട്, അഡ്വ. ഖദീജത്ത് ഫൈമ, ഇബാദ അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.
#DYFI #FraudCase #Kasaragod #KeralaNews #PoliticalScandal #Police