Investigation | 'ദുബൈയിൽ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ഒന്നരക്കോടി തട്ടി'; പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു
ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി
ആദൂർ: (KasargodVartha) ദുബൈയിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ ആദൂർ പൊലീസ് കേസെടുത്തതിന് പിന്നാലെ അന്വേഷണം ഊർജിതമാക്കി.
പരവനടുക്കം ക്വാർടേഴ്സിൽ താമസിക്കുന്ന എം മുഹമ്മദ് അശ്റഫിൻ്റെ പരാതിയിലാണ് ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എം മുഹമ്മദ് നവാസ്, വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇബ്രാഹിം എന്നിവർക്കെതിരെ കേസെടുത്തത്.
2015 ജനുവരി മുതൽ 2018 ഡിസംബർ വരെ ദുബൈയിൽ സിവിക് ഓൺ ജെനറൽ ട്രേഡിങ് എന്ന സ്ഥാപനത്തിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്‌താണ് പ്രതികൾ തന്നിൽ നിന്നും 1.60 കോടി രൂപ വാങ്ങിയതെന്ന് മുഹമ്മദ് അശ്റഫ് പൊലീസിൽ നൽകിയ നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ പിന്നീട് ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച പൊലീസ് പണമിടപാട് രേഖകളടക്കം പരിശോധിച്ച് വരികയാണ്
#KeralaNews #FraudAlert #DubaiBusiness #InvestmentScam #PoliceComplaint #FinancialCrime