Arrested | സ്‌കൂടർ അപകടത്തിൽപെട്ട് പരുക്കേറ്റു; ആശുപത്രിയിൽ എത്തിച്ചപ്പോൾ ലഭിച്ചത് മയക്കുമരുന്ന്; 2 യുവാക്കൾ അറസ്റ്റിൽ
യുവാക്കൾ സഞ്ചരിച്ച സ്‌കൂടർ ഓടോറിക്ഷയുടെ പിറകിൽ ഇടിക്കുകയായിരുന്നു
കാസർകോട്: (KasargodVartha) സ്‌കൂടർ അപകടത്തിൽപെട്ട് (Accident) പരുക്കേറ്റ (Injured) രണ്ട് യുവാക്കളെ ആശുപത്രിയിൽ (Hospital) എത്തിച്ചപ്പോൾ പൊലീസിന് (Police) ലഭിച്ചത് മയക്കുമരുന്ന് (Drugs). തുടർന്ന് ഇരുവരെയും കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്‌തു. വിദ്യാനഗർ (Vidya Nagar) പൊലീസ് സ്റ്റേഷൻ പരിധിയിലെ സി സെഡ് നുഅ്മാൻ (23), എറണാകുളം ജില്ലയിലെ ജോയൽ ജോസഫ് (23) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാവിലെ ചൗക്കി (Chowki) ദേശീയപാതയിൽ അടിപ്പാതയ്ക്ക് സമീപം യുവാക്കൾ സഞ്ചരിച്ച സ്‌കൂടർ ഓടോറിക്ഷയുടെ പിറകിൽ ഇടിച്ച് ഇരുവർക്കും പരുക്കേറ്റിരുന്നു. സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ യുവാക്കളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് ഇരുവരിൽ നിന്നായി 1.18 ഗ്രാം, 0.73 ഗ്രാം എന്നിങ്ങനെ 1.91 ഗ്രാം എംഡിഎംഎ (MDMA) കണ്ടെത്തിയത്.
തുടർന്ന് നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) 22 ബി വകുപ്പ് പ്രകാരം കേസെടുത്താണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. എസ്ഐ പി അനൂബ്, സീനിയർ സിവിൽ ഓഫീസർ സി കെ സനിൽ, സിപിഒ കെ വി രജീഷ് എന്നിവിടങ്ങിയ പൊലീസ് സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.