Arrests | അരക്കോടി രൂപ വിലവരുന്ന ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടി; 2 പേർ അറസ്റ്റില്‍; 2 വാഹനങ്ങളും കസ്റ്റഡിയിൽ
● അസ്‌കർ അലിയെ ചൊവ്വാഴ്ച രാത്രി 9.45 മണിയോടെ മൊഗ്രാലില്‍ വച്ച് എസ്ഐ വികെ വിജയന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
● പികപ് വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ചാക്കുകളിലാക്കിയ ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
● പൊലീസ് സംഘത്തില്‍ സിപിഒമാരായ വിനോദ്, മനു എന്നിവരും ഉണ്ടായിരുന്നു.
കുമ്പള: (KasargodVartha) രണ്ട് വാഹനങ്ങളിലായി കടത്തുകയായിരുന്ന അരക്കോടി രൂപ വിലവരുന്ന 4,82,514 പാകറ്റ് ലഹരി ഉൽപന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റിലായി. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, സിറ്റി മെഡികൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ എന്‍ പി അസ്‌കർ അലി (36), കോഴിക്കോട്, പന്നിയങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദീഖ് (41) എന്നിവരെയാണ് കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാറും സംഘവും ചേർന്ന് അറസ്റ്റു ചെയ്തത്.
അസ്‌കർ അലിയെ ചൊവ്വാഴ്ച രാത്രി 9.45 മണിയോടെ മൊഗ്രാലില്‍ വച്ച് എസ്ഐ വികെ വിജയന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ചന്ദ്രന്‍, ഹരിശ്രീ എന്നിവരും എസ്ഐയ്‌ക്കൊപ്പം ഉണ്ടായിരുന്നു. പികപ് വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ചാക്കുകളിലാക്കിയ ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
കര്‍ണാടകയില്‍ നിന്നു കോഴിക്കോട്ടേക്ക് കടത്തുകയായിരുന്നു 3,12,000 പാകറ്റ് ലഹരി ഉല്‍പന്നങ്ങളുമായി സിദ്ദീഖലിയെ കുമ്പള ദേശീയ പാതയില്‍ വച്ച് എസ്ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പികപ് വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചപ്പോള്‍ ചാകുകളിൽ സൂക്ഷിച്ച 1,70,514 പാകറ്റ് പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്. പൊലീസ് സംഘത്തില്‍ സിപിഒമാരായ വിനോദ്, മനു എന്നിവരും ഉണ്ടായിരുന്നു. പിടികൂടിയ ലഹരി ഉല്‍പന്നങ്ങള്‍ക്ക് 50 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു
#Drugs, #Kasargod, #PoliceSeizure, #TobaccoSmuggling, #Arrest, #Crime