തൃശൂരില്‍ 2 കോടിയിലധികം രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി
Aug 27, 2018, 11:18 IST
തൃശൂര്‍: (www.kasargodvartha.com 27.08.2018) തൃശൂരില്‍ 2 കോടിയിലധികം രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വെച്ചാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ലഹരി വേട്ട നടത്തിയത്. 800 ഗ്രാം ഹാഷിഷ് ഓയിലും 240 ഗ്രാം ബ്രൗണ്‍ ഷുഗറുമാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നുമാണ് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്നാണ് വിവരം.
തൃശൂരില്‍ ഇറക്കിയശേഷം മറ്റു സ്ഥലങ്ങളിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ലഹരിവസ്തുക്കള്‍ എക്‌സൈസിന്റെ പിടിയിലായത്. പശയുടെ ഒഴിഞ്ഞ 10 ലീറ്റര്‍ ജാറിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അസി. എക്‌സൈസ് കമ്മീഷണര്‍ ആര്‍.ഗോപകുമാറിന്റെ നിര്‍ദേശാനുസരണം സിഐ വേലായുധന്‍ കുന്നത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thrissur, Held, Railway Station, Excise, Top-Headlines, Ganja, Drugs items, Brown Sugar, Hashish, Excise Commission, Drugs items worth Rs 2 Crore held in Thrissur