city-gold-ad-for-blogger

Drug use | മലയോരത്തും യുവത്വം മയക്കുമരുന്നിന്റെ ലഹരിയിൽ മയങ്ങുന്നു; പൊലീസ്, എക്സൈസ് പിടിയിലായവരിൽ കൂടുതലും 30 വയസിന് താഴെയുള്ളവർ

-സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com) മലയോരത്ത്‌ മയക്കുമരുന്നിന്റെ ഉപയോഗത്തിൽ മയങ്ങുന്നവർ ഏറുന്നതായി പരാതി. 30 വയസിനും 22 വയസിനും ഇടയിൽ പ്രായമുള്ള ഒരുപറ്റം യുവാക്കളാണ് മാ​ര​ക​മാ​യ ​എംഡിഎംഎ പോലുള്ള (മെഥി​ലി​ൻ ഡൈ​ഓ​ക്സി മെ​താ​ഫി​റ്റ​മൈ​ൻ) മ​യ​ക്കു​മ​രു​ന്നിന് അടിമകളാകുന്നത്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലും ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത എംഡിഎംഎ കടത്തുകേസിൽ പ്രതികളായവരിൽ കൂടുതലും 30 വയസിന് താഴെ ഉള്ളവരാണ്.
         
Drug use | മലയോരത്തും യുവത്വം മയക്കുമരുന്നിന്റെ ലഹരിയിൽ മയങ്ങുന്നു; പൊലീസ്, എക്സൈസ് പിടിയിലായവരിൽ കൂടുതലും 30 വയസിന് താഴെയുള്ളവർ

മാരകവിപത്തിന്റെ ഉറവിടം തേടി ഇറങ്ങുന്ന പൊലീസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഞെട്ടിക്കുന്ന വിവരങ്ങളാണ് മലയോരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. യുവതലമുറയെ തന്നെ നശിപ്പിക്കുന്ന തരത്തിൽ പിടിമുറുക്കുന്ന മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കാൻ പൊലീസ് രക്ഷിതാക്കളുടെ കൂടെ സഹായം തേടുകയാണ്. വെള്ളരിക്കുണ്ട്, പുങ്ങംചാൽ, മാലോം, കൊന്നക്കാട് വള്ളിക്കടവ് തുടങ്ങിയ കേന്ദ്രങ്ങളിൽ എംഡിഎംഎ പോലുള്ള മയക്കുമരുന്ന് സുലഭമായി ലഭ്യമാകുന്നുണ്ടെന്നാണ് പൊലീസിന് കിട്ടിയ രഹസ്യ വിവരം.

ഈ അടുത്ത കാലത്തായിട്ടാണ് എംഡിഎംഎയുടെ ഉപയോഗം മലയോരത്ത്‌ വർധിച്ചത്. നേരത്തെ കഞ്ചാവ് പോലുള്ള മയക്കുമരുന്ന് ഉപയോഗിച്ചവർ ഇപ്പോൾ എംഡിഎംഎയുടെ അടിമകളായിയെന്നാണ് സൂചന. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ഇ​ത്ത​രം മ​യ​ക്കു​മ​രു​ന്നു​ക​ൾ​ക്ക്​ ​അടി​മ​ക​ളാ​കു​ന്ന സാഹചര്യം വ​ർ​ധി​ച്ചു വരികയാണെന്ന് പൊ​ലീ​സും എ​ക്​​സൈ​സും തന്നെ സ്ഥിരീകരിക്കുന്നുമുണ്ട്.

​മുൻപ് അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യി​രു​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ൾ ഇപ്പോൾ കേ​ര​ള​ത്തി​ൽ ത​ന്നെ നി​ർ​മി​ക്കു​ന്നെ​ന്ന സൂ​ച​ന​ ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത്​ എംഡിഎംഎ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടു​ന്ന​ത്​ നി​ത്യ​സം​ഭ​വ​മാ​യി മാ​റി. പ​ല രീ​തി​യി​ൽ ഉ​പ​​യോ​ഗി​ക്കാ​നാ​കു​മെ​ന്ന​തും മ​ദ്യ​പാ​നം പോ​ലെ പെ​ട്ടെ​ന്ന്​ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന​തും ഇത്തരം മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലേ​ക്ക്​ യു​വാ​ക്ക​​ളെ​യ​ട​ക്കം ആ​ക​ർ​ഷി​ക്കു​ന്നു. ​സം​സ്ഥാ​ന​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ന്ന​ത്​ ത​ട​യാ​ൻ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ണ്ട്. ​ഇ​തോ​ടെ​യാ​ണ്​ ഇ​ത​ര സംസ്ഥാനങ്ങളി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന്​ എ​ത്തി​ക്കു​ന്ന​ത്​ കു​റ​യു​ക​യും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചെ​റി​യ തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് നി​ർ​മി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ക​യും ചെ​യ്തതെന്നാണ് വിവരം.
   
Drug use | മലയോരത്തും യുവത്വം മയക്കുമരുന്നിന്റെ ലഹരിയിൽ മയങ്ങുന്നു; പൊലീസ്, എക്സൈസ് പിടിയിലായവരിൽ കൂടുതലും 30 വയസിന് താഴെയുള്ളവർ

ഗ്രാ​മി​ന് 4000 രൂ​പ വ​രെ വി​ല​യു​ള്ള സി​ന്ത​റ്റി​ക്​ ല​ഹ​രി​മ​രു​ന്നാ​ണ് എംഡിഎംഎ. ഡിജെ പാ​ർ​ടിക​ൾ​ക്കാ​യി ഗ്രാമിന് 10,000 രൂ​പ വ​രെ​യു​ള്ള ല​ഹ​രി​മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന​താ​യാ​ണ് വി​വ​രം. 'എ​ക്സ്​​റ്റ​സി പി​ല്‍സ്' എ​ന്നും 'മോ​ളി' എ​ന്നു​മൊ​ക്കെ അ​റി​യ​പ്പെ​ടു​ന്ന എംഡി​എം.എ ഉ​പ​യോ​ഗം അ​ടു​ത്തി​ടെ​യാ​ണ്​ മലയോരത്ത്‌ വ്യാപകമായ​തെ​ന്ന്​ പൊ​ലീ​സും എ​ക്​​സൈ​സും ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ ശ​രി​​വെ​ക്കു​ന്നു. ഇ​ത്ത​രം മയക്കുമരു​ന്നുകൾ​ 0.5 ഗ്രാം ​കൈ​യി​ല്‍ വെ​ക്കു​ന്ന​തു​പോ​ലും ജാ​മ്യ​മി​ല്ലാ​ക്കു​റ്റ​മാ​ണ്.

​ഉറക്കമി​ല്ലാ​യ്മ മു​ത​ല്‍ ത​ല​ച്ചോ​റി​നെ​യും ന​ട്ടെ​ല്ലി​നെ​യും ഉ​ൾ​പെ​ടെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍ എംഡിഎംഎ​യു​ടെ നി​ര​ന്ത​ര ഉ​പ​യോ​ഗം ​മൂ​ല​മു​ണ്ടാ​കാ​മെ​ന്ന്​ ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന് ഇറ​ക്കു​മ​തി ചെ​യ്യു​ന്ന​തും ഇൻഡ്യ​യി​ല്‍ ത​ന്നെ നി​ര്‍മി​ക്കു​ന്ന​തു​മാ​യ എം​ഡിഎംഎ​യാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ​നേരത്തേ എ​ത്തി​യി​രു​ന്ന​ത്. അ​തി​നു​ പു​റ​മെ​യാ​ണ്​ ഇ​​പ്പാ​ൾ ഉ​ൽ​പാ​ദ​ന​വും വി​പ​ണ​ന​വും ത​കൃ​തി​യാ​യി നടന്നു വരുന്നത്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Vellarikundu, Crime, Arrested, Drugs, Drug use rise among young people.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia