Allegation | വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം: പോലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് എസ് ഡി പി ഐ
കുമ്പളയിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപ്പന വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ, ഇതിനു പിന്നിലെ സംഘങ്ങളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
കുമ്പള: (KasargodVartha) വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപ്പന വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ, ഇതിനു പിന്നിലെ സംഘങ്ങളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കുമ്പള പോലീസ് സ്റ്റേഷൻ പരിസരത്ത് വിദ്യാർത്ഥികൾ കഞ്ചാവ് ബീഡി വലിക്കുന്നത് പിടികൂടിയ സംഭവം വളരെ ഗൗരവമായി കാണണമെന്ന് എസ്ഡിപിഐ ടൗൺ ബ്രാഞ്ച് കമ്മിറ്റി നേതൃത്വ യോഗം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ഇ-സിഗരറ്റ് വിൽപ്പനയും വ്യാപകമായിരിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.
ഈ പ്രശ്‌നം പരിഹരിക്കുന്നതിന് പോലീസ്, എക്സൈസ്, സ്‌കൂൾ പിടിഎ എന്നിവർ ചേർന്ന് വ്യാപകമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് ലഹരി ലഭ്യമാകുന്ന ഉറവിടം കണ്ടെത്തുന്നതിന് സ്‌കൂൾ പരിസരം പോലീസിന്റെയും അധ്യാപകരുടെയും സദാ നിരീക്ഷണത്തിലാക്കണമെന്നും യോഗം നിർദ്ദേശിച്ചു.
യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് മൻസൂർ കുമ്പള, സെക്രട്ടറി നൗഷാദ് കുമ്പള, ട്രഷറർ മുനീർ, വൈസ് പ്രസിഡന്റ് കലാം, ജോയിൻ സെക്രട്ടറി അസ്‌കർ എന്നിവർ സംബന്ധിച്ചു.
#drugabuse #Kerala #students #Kumbla #SDPI #investigation #awareness