Raid | വീട് കേന്ദ്രീകരിച്ച് വന്‍ മയക്ക് മരുന്ന് വില്‍പ്പന; പൊലീസ് നടത്തിയ റെയിഡില്‍ 2 പേര്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: (KasargodVartha) വീട് കേന്ദ്രീകരിച്ച് വന്‍ മയക്ക് മരുന്ന് വില്പന (Drug Sale) നടത്തിവന്ന കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയിഡില്‍ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റിലായി. കാസര്‍ഗോഡ് ഡിവൈഎസ്പി സി കെ സുനില്‍കുമാറിന് (Dysp CK Sunilkumar) ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ് (Raid).
റെയിഡില്‍ 1.92 ഗ്രാം എം.ഡി.എം.എ.യും 41.30 ഗ്രാം കഞ്ചാവും മയക്കുമരുന്ന് ഇടപാട് വഴി കിട്ടിയതെന്ന് കരുതുന്ന 13,500 രൂപയും പിടികൂടി. ബദിയടുക്ക ഇബ്രാഹിം ഇഷ്ഫാഖ് (25),മുഹമ്മദ് റഫീഖ് (21) എന്നിവരെയാണ് ബദിയഡുക്ക എസ്.ഐയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി പട്രോളിംഗ് നടത്തുമ്പോഴാണ് പെരിയടുക്കയിലെ വീടു കേന്ദ്രീകരിച്ച് മയക്കമരുന്നു വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്.ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം വീട് റെയിഡ് ചെയ്തപ്പോഴാണ് മയക്കുമരുന്നും കഞ്ചാവും പണവും കണ്ടെത്തിയത്. കിടപ്പുമുറിയിലെ കിടക്കയുടെ അടിയിലാണ് പ്ലാസ്റ്റിക് കവറില്‍ എം.ഡി.എം.എ കണ്ടെത്തിയത്.
മറ്റ് മുറികളിലും അടുക്കളയിലും പരിശോധിച്ചു. അടുക്കളയില്‍ഉപയോഗിക്കാത്ത ഫ്രിഡ്ജ് നിലത്ത് ചെരിച്ചുവെച്ച നിലയില്‍ കാണപ്പെട്ടത് പൊലീസിന്റെ സംശയം വര്‍ദ്ധിപ്പിച്ചു. ഫ്രിഡ്ജ് തുറന്ന് പരിശോധിച്ചപ്പോഴാണ്പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ചകഞ്ചാവ് കണ്ടെത്തിയത്.
പ്രതികള്‍ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളാണെന്നാണ് വിവരമെന്നും ഇവര്‍ക്ക് മയക്കുമരുന്നും കഞ്ചാവും എത്തിക്കുന്നത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ ശനിയാഴ്ച ഉച്ചയോടെ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കും.#drugbust #Kasaragod #arrest #MDMA #cannabis #drugtrafficking