MDMA Seizure | പൊയിനാച്ചിയിൽ ലഹരി വേട്ട; കാറിൽ കടത്തിയ എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ; ഒരാൾ ഓടിരക്ഷപ്പെട്ടു
● കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അശ്റഫ് (29) എന്നയാളാണ് രക്ഷപ്പെട്ടതെന്ന് പിടിലായവർ മൊഴി നൽകി.
● പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
● സംശയം തോന്നി പൊലീസ് വാഹനം തടഞ്ഞു പരിശോധന നടത്തിയപ്പോഴാണ് കാറിൽ നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
ചട്ടഞ്ചാൽ: (KasargodVartha) പൊയിനാച്ചിയിൽ 50 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിലായി. ഒരാൾ ഒരാൾ രക്ഷപ്പെടുകയും ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഹകീം (27), കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ റാശിദ് (29), മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുർ റഹ്മാൻ(25) എന്നിവരാണ് അറസ്റ്റിലായത്.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അശ്റഫ് (29) എന്നയാളാണ് രക്ഷപ്പെട്ടതെന്ന് പിടിലായവർ മൊഴി നൽകി. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംശയം തോന്നി പൊലീസ് വാഹനം തടഞ്ഞു പരിശോധന നടത്തിയപ്പോഴാണ് കാറിൽ നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മേൽപറമ്പ് ഇൻസ്പെക്ടർ എ സന്തോഷ് കുമാർ, ഡാൻസാഫ് ടീം അംഗമായ എസ്ഐ നാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലഹരിവേട്ട നടത്തിയത്. പിടിയിലായ പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾക്കായി തേടുന്നതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
#MDMA, #DrugBust, #Kasargod, #PoliceRaid, #DrugBustIndia, #Poyinachil