Arrest | മയക്കുമരുന്ന് കേസിലെ പ്രതി വീണ്ടും കഞ്ചാവുമായി അറസ്റ്റിൽ
● 824 ഗ്രാം കഞ്ചാവ് പിടികൂടി
● വാടക ക്വാർടേഴ്സിൽ നിന്ന് കഞ്ചാവ് കണ്ടെത്തി
● ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടപടി
കാസർകോട്: (KasargodVartha) 824 ഗ്രാം കഞ്ചാവുമായി യുവാവ് വിദ്യാനഗർ പൊലീസിന്റെ പിടിയിലായി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എൻ എ ഇർശാദ് (39) ആണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന വാടക ക്വാർടേഴ്സിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സമാന കേസിൽ നിലവിൽ പ്രതിയാണ് യുവാവ്.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ മേൽനോട്ടത്തിൽ, കാസർകോട് ഡി വൈ എസ് പി സികെ സുനിൽ കുമാറിന്റെ നിർദേശ പ്രകാരം വിദ്യാനഗർ എസ് ഐ വിവി അജീഷ്, ബിജു, എ എസ് ഐ പ്രതാപ്, എസ് സി പി ഒ ഷീബ, ഡ്രൈവർ എ എസ് ഐ നാരായണ എന്നിവർ ചേർന്നാണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്.
മയക്കുമരുന്ന് കടത്ത്, വിൽപന എന്നിവ തടയാൻ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ജില്ലയിൽ രാത്രികാലങ്ങളിൽ അടക്കം പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
#Kasaragod #drugseizure #cannabis #arrest #KeralaPolice #warondrugs