Complaint | കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു’; യുവതിയുടെ പരാതിയിൽ പൊലീസ് കേസ്
Aug 3, 2024, 13:18 IST
Representational Image Generated by Meta AI
യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്
കാഞ്ഞങ്ങാട്:(KasargodVartha) കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭർത്താവ് ഉൾപ്പെടെ രണ്ട് പേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് കടപ്പുറത്തെ 26-കാരിയാണ് പരാതി നൽകിയത്.
പരാതിയനുസരിച്ച്, 2021 ഡിസംബർ രണ്ടിന് വിവാഹിതയായ യുവതിയെ ഭർത്താവ് കാഞ്ഞങ്ങാട് കടപ്പുറത്തെ ഷാജി (38)യും അടുത്ത ബന്ധുവായ സ്ത്രീയും ചേർന്ന് കൂടുതൽ സ്ത്രീധനം നൽകണമെന്ന ആവശ്യപ്പെട്ട് പീഡിപ്പിച്ചു. സ്വർണമാല വാങ്ങി പകരം മുക്കുപണ്ടം നൽകിയാണ് വഞ്ചിച്ചതെന്നും പരാതിയിൽ പറയുന്നു.
ഭർതൃവീട്ടിൽ താമസിക്കുന്നതിനിടെയാണ് യുവതി ഈ ദുരനുഭവങ്ങൾക്ക് വിധേയയായത്. പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.