Murder | കണ്ണൂരിനെ നടുക്കി ഇരട്ടക്കൊലപാതകം; മാതാവും മകളും വെട്ടേറ്റു മരിച്ചത് കുടുംബവഴക്കിനെ തുടര്‍ന്നെന്ന് സൂചന
കണ്ണൂര്‍: (KasargodVartha) ജില്ലയിലെ മലയോര പ്രദേശമായ കാക്കയങ്ങാടിനെ നടുക്കി ഇരട്ട കൊലപാതകം. മാതാവും മകളും വെട്ടേറ്റു മരിച്ചുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ തേടിയെത്തിയത്. വിളക്കോട് തൊണ്ടം കുഴി ചെറുവോടിലാണ് സംഭവം. പനച്ചിക്കടവത്ത് പി.കെ അലീമ(53), മകള്‍ സെല്‍മ (30) എന്നിവരാണ് മരിച്ചത്.
സെല്‍മയുടെ ഭര്‍ത്താവ് ഷാഹുലാണ് ഇവരെ വെട്ടി പരുക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിനിടെ സെല്‍മയുടെ മകനും വെട്ടേറ്റിട്ടുണ്ട്. ഷാഹുലിനെ മുഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടു സ്ത്രീകള്‍ മരണമടയുകയായിരുന്നു.
കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം നടന്ന വീട്ടില്‍ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ഇരിട്ടി ഡി വൈ എസ്പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗമെത്തി തെളിവെടുപ്പ് നടത്തി. കൊലപാതക വിവരമറിഞ്ഞ് നിരവധി പേരാണ് പ്രദേശത്ത് തടിച്ചു കൂടിയത്. കസ്റ്റഡിയിലെടുത്ത ഷാഹുലിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
#KannurCrime #KeralaMurder #FamilyDispute #JusticeForVictims #PoliceInvestigation #BreakingNews