city-gold-ad-for-blogger
Aster MIMS 10/10/2023

Arrest | ഇരട്ട കൊലപാതകം: പ്രതിയെ അറസ്റ്റു ചെയ്തു; കൊലയ്ക്ക് കാരണം കുടുംബവഴക്കും ലഹരി ഉപയോഗവുമെന്ന് പൊലീസ്

double murder in kannur accused arrested
Photo: Arranged

ഇരിട്ടി എ.എസ്.പി. യോഗേഷ് മന്ദയ്യയും മറ്റ് പോലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. 

ഇരിട്ടി: (KasargodVartha) നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടം തൊണ്ടൻകുഴിയിലെ ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55)യും മകൾ സൽമ (36)യുമാണ് വെള്ളിയാഴ്ച ഉച്ചക്ക് 1.30 മണിയോടെ കൊലപാതകത്തിന്റെ ഇരയായത്.

സൽമയുടെ ഭർത്താവ്, മലപ്പുറം സ്വദേശി ഷാഹുൽ ഹമീദ് (46) ആണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് വെളിപ്പെടുത്തി. അക്രമണത്തിനിടെ പരിക്കേറ്റ ഷാഹുൽ ഹമീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാൻ ശ്രമിക്കവേ സൽമയുടെ മകൻ ഫഹദി (12)നും പരിക്കേറ്റിരുന്നു. ഫഹദ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഷാഹുൽ ഹമീദ് ഇരുവരെയും അക്രമിക്കുന്ന സമയത്ത് സൽമയുടെ മകൻ ഫർഹാൻ, സഹോദരൻ ഷരീഫിൻ്റ ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും ഭയന്ന് റൂമിന്റെ വാതിൽ അടച്ചതിനാൽ അവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഹലീമയേയും സൽമയേയും കാണുന്നത്. ഇവർ പോലീസിനെ വിവരം അറിയിച്ചു. ഇരുവരേയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടുംബവഴക്കും ലഹരി ഉപയോഗവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഓട്ടോറിക്ഷയിൽ ആയുധവുമായി എത്തിയ ഷാഹുൽ ഹമീദ് വഴക്കിനിടയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയതായാണ് പറയുന്നത്. വീട്ടിലെ മുതിർന്നവർ പള്ളിയിൽ പോയ സമയത്താണ് അക്രമം നടന്നത്.

ഇരിട്ടി എ.എസ്.പി. യോഗേഷ് മന്ദയ്യയും മറ്റ് പോലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തെക്കുറിച്ച് അറിഞ്ഞ നിരവധി ആളുകൾ ഹലീമയുടെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്. പി.എച്ച്. മുഹമ്മദാണ് ഹലീമയുടെ ഭർത്താവ്. ഷരീഫ്, സലിം, സലീന എന്നിവരാണ് മറ്റ് മക്കൾ. സൽമയുടെ മക്കൾ: ഫഹദ്, ഫർഹാൻ, നസ്രിയ.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia