Court Verdict | ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി വിഷം കഴിച്ച് മരിച്ചെന്ന കേസ്: ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എട്ടും ആറും വര്‍ഷം കഠിന തടവും പിഴയും
Jul 28, 2022, 19:19 IST
കാസര്‍കോട്: (www.kasargodvartha.com) ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി വിഷം കഴിച്ച് മരിച്ചെന്ന കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിയായ ഭര്‍ത്താവ് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജിത് കുമാര്‍ (45), രണ്ടാം പ്രതിയായ ഭര്‍തൃമാതാവ് പത്മിനി (63) എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് യാഥാക്രമം എട്ടും ആറും വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയും, പിഴയടച്ചില്ലെങ്കില്‍ 14 മാസം അധിക തടവും വിധിച്ചത്.
2009 മാര്‍ച് 16 നാണ് അജിത് കുമാറിന്റെ ഭാര്യ ശാന്തിനി മരിച്ചത്. ഭര്‍തൃ വീട്ടില്‍ വെച്ച് വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയ യുവതി ആശുപത്രിയില്‍ കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു.
ഗാര്‍ഹിക പീഡന കേസിലാണ് ശിക്ഷ. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം അന്വേഷണം നടത്തിയത് അന്നത്തെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ കുട്ടികൃഷ്ണനാണ്. തുടരന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് കാഞ്ഞങ്ങാട് ഡി വൈ എസ് പി യായിരുന്ന പി ഹബീബ് റഹ്മാന്‍ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. പി രാഘവന്‍ ഹാജരായി.

Keywords: News, Kerala, Kasaragod, Top-Headlines, Crime, Court-order, Court, Accused, Police, Assault, Verdict, Domestic Violence Case, Domestic violence case: Two accused get eight and six years rigorous imprisonment and fine.
< !- START disable copy paste -->